തിരുവനന്തപുരം: വിഴിഞ്ഞത്ത് പുറംകടലിലെ കപ്പലിൽ ബോധരഹിതനായ വിദേശിയെ കരയിലേക്കെത്തിച്ചു. ഫിലിപ്പൈൻ സ്വദേശി ബാലികയോള ഗീബർട്ടാണ് ബോധരഹിതനായത്. ഇന്നലെ വെെകുന്നേരം മൂന്നു മണിയോടു കൂടിയാണ് സംഭവം. വിഴിഞ്ഞത്ത് നിന്നു 18നോട്ടിക്കൽ മെെൽ ദൂരെ കൂടി പോകുകയായിരുന്ന ഫിലിപ്പൈൻ കപ്പലായ എബലിയൻ മസ്കിലാണ് ഇയാൾ ബോധരഹിതനായത്.
Contents
