തിരുവനന്തപുരം ∙ ശ്രീകാര്യത്തെ സപ്ലൈകോ പീപ്പിൾസ് ബസാറിലെ വരുമാനത്തിൽ ഒന്നേകാൽ ലക്ഷത്തിലേറെ രൂപ കാണാതായ സംഭവത്തിൽ ബില്ലിങ് സെക്ഷനിലെ താൽക്കാലിക ജീവനക്കാരിയെ പിരിച്ചുവിട്ടും സ്ഥിരം ജീവനക്കാരെ സംരക്ഷിച്ചുമുള്ള നീക്കം വിവാദത്തിൽ. രണ്ടു മാസത്തെ കലക്ഷൻ തുകയിൽ നിന്നു 1.29 ലക്ഷം രൂപ സപ്ലൈകോയുടെ അക്കൗണ്ടിലേക്ക് എത്തിയില്ലെന്നാണു സപ്ലൈകോ വിജിലൻസ് കണ്ടെത്തിയത്. സംശയത്തിന്റെ പേരിൽ ദിവസവേതനത്തിനു ജോലി ചെയ്യുന്ന സ്ത്രീയെ പിരിച്ചുവിട്ടു.ജെയ്ക്കിന് 2.08 കോടിയുടെ സ്വത്ത്, 5 ബാങ്ക് അക്കൗണ്ടുകളിലായി 1,03,956 രൂപ നിക്ഷേപം; പത്രിക സമർപ്പിച്ചുജെയ്ക്കിന് 2.08 കോടിയുടെ സ്വത്ത്, 5 ബാങ്ക് അക്കൗണ്ടുകളിലായി 1,03,956 രൂപ നിക്ഷേപം; പത്രിക സമർപ്പിച്ചുസ്ഥിരം ജീവനക്കാർക്ക് എതിരെ നടപടി ഉണ്ടായില്ല. സർക്കാരിൽ സ്വാധീനമുള്ള സ്ഥിരം ജീവനക്കാരെ രക്ഷിക്കാനായി തന്നെ ബലിയാടാക്കിയെന്ന് ആരോപിച്ചും സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ടും പുറത്താക്കപ്പെട്ട ജീവനക്കാരി മന്ത്രിക്കും സപ്ലൈകോ എംഡിക്കും പരാതി നൽകി. ഡിജിറ്റൽ പേയ്മെന്റ് വഴി ലഭിച്ച തുകയാണു കാണാതായത്. 2021 നവംബർ, ഡിസംബർ മാസങ്ങളിലെ കലക്ഷൻ തുകയിൽ 129692.83 രൂപ ക്രെഡിറ്റ് ചെയ്തില്ല. 2022ൽ സപ്ലൈകോ ആസ്ഥാനത്തു നിന്ന് അക്കൗണ്ട് പരിശോധിച്ചപ്പോഴാണ് ക്രമക്കേട് കണ്ടെത്തിയത്. പിന്നീട് സപ്ലൈകോ വിജിലൻസ് അന്വേഷിച്ച് ബില്ലിങ് സെക്ഷനിലെ താൽക്കാലിക ജീവനക്കാരിയെ സംശയിക്കുന്നതായി റിപ്പോർട്ട് നൽകി.ഈ കഴിഞ്ഞ മേയിൽ ഇവരെ പിരിച്ചുവിട്ടു. പണസംബന്ധമായ കാര്യങ്ങൾ ചെയ്യുന്നത് സ്ഥിരം ജീവനക്കാരാണെന്നും ദിവസവും കലക്ഷൻ തുക എണ്ണിത്തിട്ടപ്പെടുത്തി മാനേജറെയോ സ്ഥിരം ജീവനക്കാരെയോ ഏൽപിക്കുകയാണു ചെയ്യുന്നതെന്നും പരാതിക്കാരി പറയുന്നു. ബാങ്കിൽ നിന്നു തന്നിട്ടുള്ള ഇ–പോസ് മെഷീനിൽ ഓരോ ദിവസത്തെ കലക്ഷൻ വിവരങ്ങൾ കൃത്യമായി രേഖപ്പെടുത്തും. അടുത്ത ദിവസം പണം ബാങ്കിൽ അടയ്ക്കുമ്പോൾ നേരിട്ട് ലഭിച്ചതും ഡിജിറ്റൽ പേയ്മെന്റ് വഴി ലഭിച്ചതും മനസ്സിലാക്കാനാകുമെന്നും ഇവർ പരാതിയിൽ പറയുന്നു.
