ആറ്റിങ്ങൽ: ആറ്റിങ്ങൽ കോ ഓപ്പറേറ്റീവ് അർബൻ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ആറ്റിങ്ങൽ എസ് എസ് പ്ലാസാ മന്ദിരത്തിൽ നടന്ന വക്കം പുരുഷോത്തമൻ അനുസ്മരണ സമ്മേളനം സംഘം പ്രസിഡന്റ് ഡോ വി എസ് അജിത് കുമാർ ഉദ്ഘാടനം ചെയ്തു. ആറ്റിങ്ങൽ അർബൻ സൊസൈറ്റിയുടെ നിർമ്മാവും ഉദ്ഘാടകനും വക്കംജി ആണെന്ന് അദ്ദേഹം സൂചിപ്പിച്ചു. സംഘം വൈസ് പ്രസിഡന്റ് കെ എസ് ശ്രീരഞ്ചൻ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. സംഘം സെക്രട്ടറി എസ് ബിന്ദു, ഡയറക്ടർമാരായ എം. ആർ രവീന്ദ്രൻ, ആർ. തുളസിദാസ്, അഡ്വ. കെ. ജയപാൽ, എസ്. ശ്രീരംഗൻ എന്നിവർ സംസാരിച്ചു. സംഘം ജീവനക്കാരനായ ബി. റിജു കൃതജ്ഞത പറഞ്ഞു.
Contents
