തിരുവനന്തപുരം: “അൺവെയിലിംഗ് ദ ന്യൂ വേൾഡ്” എന്ന പുസ്തകത്തിൽ ഉൾപ്പെട്ട ഷാജിൽ അന്ത്രുവിന്റെ കഥയ്ക്ക് ലോകത്തിലെ ഏറ്റവും ചെറിയ കഥ എന്ന ബഹുമതി ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സും ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ്സും നൽകി. ഇന്ത്യയിൽ ജനിച്ച ബഹുഭാഷാ എഴുത്തുകാരനും സാഹിത്യകാരനും സാങ്കേതിക വിദഗ്ധനുമാണ് ഷാജിൽ അന്ത്രു. അദ്ദേഹത്തിന്റെ എല്ലാ പുസ്തകങ്ങളും വ്യത്യസ്ത വിഭാഗങ്ങളിൽ പെടുന്നവയാണ്. ലോകത്തിലെ ഏറ്റവും ചെറിയ കഥയുടെ രചയിതാവ് എന്നതിലുപരി, ഫിഷ് ബോൺ കവിത എന്ന ലോകത്തിലെ ഒരു പുതിയ കാവ്യരൂപത്തിന്റെ സ്ഥാപകനാണ് അദ്ദേഹം. പോസ്റ്റ് മെറ്റാമോഡേണിസ്റ്റിക് യുഗത്തിന് ബദൽ ആയി സീറോയിസം – പുതിയ ക്രമം, അദ്ദേഹം മുന്നോട്ട് നിർദ്ദേശിച്ചു. അതിനു അനുബന്ധമായി സ്വേച്ഛാധിപത്യത്തിന് ബദലായ ഒരു കാവ്യാത്മക നേതൃത്വതത്വവും അദ്ദേഹം രൂപപ്പെടുത്തി. ഇത് സുസ്ഥിരമായ ലോകത്തിന്റെ ഏക ഭാവിയാണ്.സീറോയിസത്തിന്റെ തത്ത്വചിന്തയെക്കുറിച്ചും ഏറ്റവും ചെറിയ കഥയിൽ നിന്ന് സീറോയിസത്തിലേക്കുള്ള യാത്രയെക്കുറിച്ചും ‘അൺവെയിലിംഗ് ദ ന്യൂ വേൾഡ്’ എന്ന പുസ്തകത്തിൽ അദ്ദേഹം എഴുതുന്നു.ആറ് വാക്കുകളിൽ എഴുതിയ ഏണസ്റ്റ് ഹെമിംഗ്വേയുടെ ഏറ്റവും ചെറിയ കഥയെ മറികടക്കുന്നതാണ് ഷാജിൽ അന്ത്രുവിന്റെ ഒറ്റവാക്കിലെ കഥ ലോകത്തിലെ ഏറ്റവും ചെറിയ കഥ.
