തിരുവനന്തപുരം: സഹോദരന്റെ ഭാര്യയെ താക്കോൽ ഉപയോഗിച്ചു കുത്തിപരുക്കേൽപ്പിച്ചയാളെ പൊലീസ് പിടികൂടി. ഗൗരീശപട്ടം വയലിൽ പുത്തൻവീട് ജിആർഎ 803ൽ സുരേഷിനെ ആണ് മെഡിക്കൽ കോളജ് പൊലീസ് അറസ്റ്റ് ചെയ്തത്. സുരേഷിന്റെ സഹോദരനുമായി പിണങ്ങി കോടതിയിൽ നിന്നു സംരക്ഷണം തേടി ഓർഡർ വാങ്ങിയതിന്റെ വിരോധമാണ് ആക്രമണത്തിനു കാരണമെന്ന് പൊലീസ് പറഞ്ഞു.പ്രതിയെ കോടതിയിൽ ഹാജരാക്കി.
Contents
