തിരുവനന്തപുരം: കടയിൽ സാധനം വാങ്ങാനെത്തിയ വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച വൃദ്ധന് അറസ്റ്റിൽ. കണിയാപുരം കീഴാവൂർ സ്വദേശിയായ ഇംഗ്ലീഷ് മാൻ എന്നു വിളിക്കുന്ന കൃഷ്ണൻകുട്ടി നായരെ (72) ആണ് മംഗലപുരം പൊലീസ് പോക്സോ കേസിൽ അറസ്റ്റ് ചെയ്തത്.പിടിയിലായ കൃഷ്ണൻകുട്ടി കീഴാവൂർ ജംഗ്ഷനിൽ ശ്രീദേവി സ്റ്റോർ എന്ന കട നടത്തുകയാണ്. സ്കൂലേക്ക് പോകുന്ന വഴി കടയില്‍ നിന്നും സാധനം വാങ്ങുമ്പോഴാണ് പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചത്. സ്കൂളിലെത്തിയ പെൺകുട്ടി വിഷമിച്ചിരിക്കുന്നതു കണ്ട അധ്യാപിക കാര്യം തിരക്കിയപ്പോഴാണ് സംഭവം പെൺകുട്ടി പറഞ്ഞത്. തുടർന്ന് സ്കൂൾ അധികൃതർ ചൈൽഡ് ലൈനിലും മംഗലപുരം പൊലീസിലും അറിയിച്ചു. തുടർന്നാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്.
Contents
