മഹാത്മാഗാന്ധിയുടെ ജന്മദിനാഘോഷ പരിപാടികളുടെ ഭാഗമായി ഐ. എൻ. റ്റി. യു. സി കോ – ഓർഡിനേഷൻ കമ്മിറ്റി ആറ്റിങ്ങൽ വക്കംജി സ്ക്വയറിൽ സംഘടിപ്പിച്ച ജന്മദിനസമ്മേളനം ഐ. എൻ. റ്റി. യു. സി ദേശിയ വർക്കിംഗ് കമ്മിറ്റി അഗം ഡോ. വി. എസ് അജിത് കുമാർ ഉത്ഘാടനം ചെയ്തു.ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നേടി തന്ന രാഷ്ട്രപിതാവായ ഗാന്ധിജിയെ കൊലചെയ്തവർ രാഷ്ട്രം ഭരിക്കുന്ന സാഹചര്യം ദൂരവ്യാപകമായ പ്രത്യാഘാതം സൃഷ്ടിക്കുമെന്ന് അദ്ദേഹം സൂചിപ്പിച്ചു.
സമ്മേളനത്തിൽ ഐ. എൻ. റ്റി. യു. സി സംസ്ഥാന കമ്മിറ്റി അംഗം ശാസ്താവട്ടം രാജേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. എസ്. ശ്രീരംഗൻ, അനിൽ കുമാർ. പി,ഊരുപൊയ്ക അനിൽ,എസ്. വിജയകുമാർ, എ. ഗോപി, ആലംകോട് പ്രകാശ്, രത്നകുമാർ എന്നിവർ സംസാരിച്ചു.
