ആറ്റിങ്ങൽ : സ്വന്തം രാഷ്ട്രത്തിനുവേണ്ടി ജീവിക്കുകയും ജീവൻ ബലിയർപ്പിക്കുകയും ചെയ്ത നേതാവായിരുന്നു ഇന്ദിരാഗാന്ധിയെന്ന് ഡോ. വി. എസ് അജിത് കുമാർ. ഗരീബി ഹഠാവോ എന്ന മൂദ്രാവാക്യമുയർത്തി പാവപ്പെട്വരുടെ ഉന്നമനത്തിനു വേണ്ടി പ്രവർത്തിച്ച ഭരണാധികാരി എന്ന നിലയിൽ ഇന്ദിരാ പ്രിയദർശിനി ജന ഹൃദയങ്ങളിൽ നിറഞ്ഞു നിൽക്കുകയാണ്.ഐ. എൻ. റ്റി. യു. സി കോ -ഓർഡിനേഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആറ്റിങ്ങൽ കിഴക്കേ നാലുമുക്ക് വക്കംജി സ്ക്വയറിൽ നടന്ന അനുസ്മരണ സമ്മേളനം പുഷ്പാർപ്പണ ചടങ്ങുകൾക്ക് ശേഷം ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. അനുസ്മരണ സമ്മേളനത്തിൽ ഐ. എൻ. റ്റി. യു. സി സംസ്ഥാന കമ്മിറ്റി മെമ്പർ എസ്. ശ്രീരംഗൻ അദ്ധ്യക്ഷത വഹിച്ചു.കെ. അജന്തൻ നായർ, ശാസ്തവട്ടം രാജേന്ദ്രൻ, കെ. കൃഷ്ണമൂർത്തി, കടയ്ക്കാവൂർ അശോകൻ, ജമാൽ പാലാംകോണം, ഊരുപൊയ്ക അനിൽ, നാസർ പള്ളിമുക്ക്, എസ്. വിജയ കുമാർ, ആർ. തുളസിദാസ്, വി. എസ് ഹേമന്ത് കുമാർ, നാസ് പാലാംകോണം, വിജയൻ സോപാനം, രത്നകുമാർ. എസ്,എസ്. സുദർശനൻ പിള്ള,കീഴാറ്റിങ്ങൽ രാജൻ, എ. ഗോപി, ബി. മനോജ്, ഭരതൻ, എം. പി പ്രതാപൻ എന്നിവർ സംസാരിച്ചു.
