ദക്ഷിണ കേരള ലജനത്തുൽ മുഅല്ലിമീൻ (ഡികെഎൽഎം ) ആറ്റിങ്ങൽ മേഖലാ മദ്രസ ഫെസ്റ്റ് നവംബർ 11 ശനിയാഴ്ച രാവിലെ 7 മണി മുതൽ വാളക്കാട് ജാമിഉൽ ഖൈറാത് കാമ്പസ്സിൽ സംഘടിപ്പിക്കും. മേഖലയിലെ വിവിധ മദ്രസകളിൽ നിന്നായി 300 ഓളം പ്രതിഭകൾ കലോത്സവത്തിൽ മാറ്റുരയ്ക്കും. ശനിയാഴ്ച രാവിലെ 7: 30ന് നടക്കുന്ന ഉദ്ഘാടന സമ്മേളനം കുളമുട്ടം ഇമാമും എ എം എൽ എം വൈസ് പ്രസിഡന്റുമായ മുഹമ്മദ് ഷാ മന്നാനിയുടെ അധ്യക്ഷതയിൽ ജാമിഉൽ ഖൈറാത് ആക്ടിങ് പ്രിൻസിപ്പാൾ അബ്ദുൽ റഹീം മൗലവി എം എഫ് ബി ഉൽഘാടനം നിർവഹിക്കും. വൈകുന്നേരം 4:30 മണിക്ക് നടക്കുന്ന സമാപന സമ്മേളനം സ്വാഗതസംഘം ചെയർമാൻ കെ എച്ച് മുഹമ്മദ് മൗലവി തോന്നയ്ക്കൽ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ഡികെജെയൂ സംസ്ഥാന ജനറൽ സെക്രട്ടറി തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി എം എഫ് ബി ഉൽഘാടനം നിർവഹിക്കും. സംസ്ഥാന ജനറൽ സെക്രട്ടറി പാങ്ങോട് എ കമറുദ്ദീൻ മൗലവി അവാർഡ് ദാനവും അനുമോദനവും നിർവഹിക്കും. മദ്രസ ഫസ്റ്റിനോട് അനുബന്ധിച്ച് മേഖലയിലെ മുഴുവൻ മദ്രസകൾക്കും ശനിയാഴ്ച അവധിയായിരിക്കും
