മണമ്പൂർ :- നവകേരളം ആർട്സ്&സ്പോർട്സ് അസോസിയേഷൻ മണമ്പൂരിന്റെ ആഭിമുഖ്യത്തിൽ 2022 – 23 അദ്ധ്യയന വർഷം പഠനത്തിൽ മികച്ച വിജയം നേടിയതും കലാ കായിക മത്സരങ്ങളിൽ പങ്കെടുത്ത് മികച്ച വിജയം നേടിയതുമായ വിദ്യാർത്ഥികൾക്ക് സമ്മാനദാനവും അനുമോദനവും നല്കി ആദരിക്കുന്നു. മണമ്പൂർ സർവ്വീസ് സഹകരണ ബാങ്ക് ആഡിറ്റോറിയത്തിൽ വച്ച് നവംബർ 12-ാം തീയതി ഞായറാഴ്ച വൈകുന്നേരം 4.00 മണിക്ക് നവകേരളം ഗായക സംഘത്തിന്റെ പ്രാർത്ഥനയോടെ യോഗ നടപടികൾ ആരംഭിക്കും. നവകേരളം പ്രസിഡന്റ് ശ്രീ ബി.രതീഷ് കുമാർ അദ്ധ്യക്ഷസ്ഥാനം വഹിക്കുന്ന സമ്മേളനത്തിൽ നവകേരളം സെക്രട്ടറി ശ്രീ ഡി. ഭാസി സ്വാഗതമരുളും. കണ്ണൂർ സർവകലാശാല മുൻ വൈസ് ചാൻസിലറും പ്രശസ്ത ഭിഷഗ്വരനുമായ Dr: പി.ചന്ദ്രമോഹനൻ ഉത്ഘാനവും സമ്മാനദാനവും നിർവഹിക്കുന്ന പ്രസ്തുത സമ്മേളനത്തിൽ ആറ്റിങ്ങൽ ഗവ: കോളേജ് പ്രൊഫസർ Dr എസ്സ്. അനിത ആശംസാ പ്രസംഗവും നവകേരളം വൈസ് പ്രസിഡന്റ് ശ്രീ ജി.രതീഷ് കൃതജ്ഞതയും നന്ദിയും രേഖപ്പെടുത്തും.
ഫോൺ :പ്രസിഡന്റ് നവകേരളം 9895084329, സെക്രട്ടറി : 9400 1923 25.
