ചിറയിൻകീഴ്:- ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തും, ചിറയിൻകീഴ് ഗ്രാമപഞ്ചായത്തും സംയുക്തമായി ചിറയിൻകീഴ് താലൂക്ക് ആശുപത്രി കാമ്പൗണ്ടിൽ പണികഴിപ്പിച്ച ടേക്ക് എ ബ്രേക്ക് പ്രവർത്തനോദ്ഘാടനം ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. എസ് ഫിറോസ് ലാൽ നിർവഹിച്ചു.ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജോസഫിൻ മാർട്ടിൻ അധ്യക്ഷത വഹിച്ചു. ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി മുരളി, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബിജു, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻപി മണികണ്ഠൻ, മെമ്പർമാരായ പി മോഹനൻ, ജി ശ്രീകല, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ശിവപ്രഭ, അനീഷ്, സിഡിഎസ് ചെയർപേഴ്സൺ ജ്യോതിലക്ഷ്മി, ശുചിത്വ മിഷൻ കോഡിനേറ്റർ ലില്ലി, ജി വ്യാസൻ, എസ് സിന്ധു എന്നിവർ പ്രസംഗിച്ചു.

