കോൺഗ്രസ് സേവാദൾസംസ്ഥാ ചീഫ് ഓർഗനൈസർ ആയി ദീർഘകാലം പ്രവർത്തിച്ച എം സുന്ദരേശൻ പിള്ളാ ജി അനുസ്മരണം കെ.മുരളീധരൻ എം പി ഉദ്ഘാടനം ചെയ്തു. സേവാദൾ തിരുവനന്തപുരം ജില്ലാ കമ്മിറ്റി കെ.പി.സി.സി ആസ്ഥാനമായ ഇന്ദിരാഭവനിൽ സംഘടിപ്പിച്ച അനുസ്മരണ സമ്മേളത്തിൽ ജില്ല പ്രസിഡന്റ് ജോർജ് ലൂയിസ് അദ്ധ്യക്ഷത വഹിച്ചു. കോൺഗ്രസ്സ് പ്രസ്ഥാനനത്തിനു വേണ്ടി തന്റെ ജീവിത കാലഘട്ടം മുഴുവൻ അദ്ദേഹം പ്രവർത്തിച്ചിരുന്നു. ആരെയും കൂസാത്ത ധീരനായ നേതാവായിന്നു സുന്ദരേശൻ പിള്ള അദ്ദേഹത്തിന്റെ ദേഹ വിയോഗം കോൺഗ്രസ്സ് പ്രസ്ഥാനത്തിനും സേവാദളിനും തീരാ നഷ്ടമാണെന്ന് കെ മുരളീധർ ൻ എം പി പറഞ്ഞു.
സംസ്ഥാന സേവാ ദൾ ചുമതലയുള്ള കെ പി സി സി ജനറൽ സെക്രട്ടറി ജി.എസ് ബാബു അനുസ്മരണ പ്രഭാഷണം നടത്തി. കെ പി സി സി സംഘടനാ ചുമതലയുള്ള ജന: സെക്രട്ടറി ടി യൂ രാധാകൃഷ്ണൻ , ജന: സെക്രട്ടറി അഡ്വ. സുബോധൻ പ്രസംഗിച്ചു.മുൻ സംസ്ഥാന ചീഫ് ഇൻസ്ട്രക്ടർ എൻ.ജെ പ്രഭുല്ല ചന്ദ്രൻ, ഡി സി സി ജന: സെക്രട്ടറി പാളയം ഉദയകുമാർ , സേവാ ദൾ മഹിള ഓർഗനൈസർ ജയകുമാരി. സംസ്ഥാന ജന: സെക്രട്ടറിമാരായ കെ. മണികണ്ഠൻ, അഡ്വ. പള്ളിച്ചൽസുനിൽകുമാർ, ഇട ഗ്രാമം രാജീവ്,മധുസൂദനൻ നായർ , രജിതകുമാരി, ലത ജില്ലാ . പെരിങ്ങമ്മല അസീസ്, മൻമോഹൻ ദാസ് , മലയിൽ രാധാകൃഷണൻ, സ്റ്റാൻലി രാജ്, ജോൺസുരേഷ്, ഡി ജയകുമാർ, സെയ്ദ് കുഞ്ഞ്, കാട്ടാക്കട ജയൻ, രാജേന്ദ്രൻ നായർ,അഭിലാഷ്,
ബാബു ,ശിവ പ്രസാദ്,അനൂപ് എ മഹേഷ് വേലായുധൻ, ജട വഴിക്കര ജയൻ , സനൽകമാർ , ഉമ്മർ കുട്ടി, ഹാജ ഓൾസെയിൻസ്, കെ.ബാബു എന്നിവർ സംസാരിച്ചു. ചിറ മുക്ക് റാഫി അനുശോചന പ്രമേയം അവതരിപ്പിച്ചു ,
ഫസീല മാഹിൻ സ്വാഗതവും എൻ.ജി ശ്രീകുമാരൻ നായർ കൃതജ്ഞതയും രേഖപ്പെടുത്തി.
ചടങ്ങിൽ സേവാ ദൾ കുടുംബത്തിൽ നിന്നും മൺ മറഞ്ഞുപോയ സ്നേഹ നിധികളായ എം. സുന്ദരേശൻ പിള്ള കൃഷ്ണകുമാരി രവി, രഘു വരൻ നായർ, പി പി . ബാബു, പി വിശ്വനാഥ്, ജോസഫ് ഇഞ്ചിപ്പറമ്പൻ പി സി കാർത്തിയായനി, അലിയാർ, മേരി.ആർ പൈ,ആനന്ദപ്പള്ളി സുരേന്ദ്രൻ, പി വിജയദാസ്, മോഹൻ ദാസ് , റോബിൻ സൺ, കരകുളം വിൻസെന്റ്, കല്ലംപള്ളി ശശി എന്നിവരുടെ ആത്മാക്കൾക്ക് നിത്യശാന്തിക്കായി പ്രാർത്ഥിച്ചു.
