മുടപുരം: ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ മുടപുരം തെങ്ങുംവിള ഭഗവതിക്ഷേത്രത്തിൽ നടന്ന സർവൈശ്വര്യ പൂജയിൽ നൂറുകണക്കിന് ഭക്തജനങ്ങൾ പങ്കെടുത്തു.ക്ഷേത്രത്തിന്റെ വടക്കേ നടയിൽ ശാർക്കര ആക്കോട്ടു ഇലങ്കത്തിൽ സി.കെ. പ്രസന്നചന്ദ്രൻനായരുടെ മുഖ്യ കാർമ്മികത്വത്തിലാണ് പൂജ നടന്നത്.ക്ഷേത്ര മേൽശാന്തി മനോജ് നമ്പൂതിരി ഭദ്രദീപം കൊളുത്തി.ക്ഷേത്രത്തിൽ 41 ദിവസം നടത്തുന്ന വൃശ്ചിക വിളക്ക് മഹോത്സവത്തിന്റെ തുടക്ക ദിവസമായ വൃശ്ചികം ഒന്നിനായിരുന്നു സർവൈശ്വര്യ പൂജ നടന്നത്.
