ആറ്റിങ്ങൽ.വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആറ്റിങ്ങൽ ഉപജില്ലാതല സർഗ്ഗോത്സവം, വെഞ്ഞാറമൂട് ആലന്തറ ഗവൺമെന്റ് യുപി സ്കൂളിൽ പ്രമുഖ നാടകകൃത്തും,സംവിധായകയും, അധ്യാപികയുമായ കെ എസ് ഗീത രംഗപ്രഭാത് ഉദ്ഘാടനം ചെയ്തു. താൻ കുട്ടിക്കാലത്ത് വിദ്യാരംഗം സാഹിത്യ വേദിയുടെ മത്സരങ്ങളിലും ശില്പശാലകളിലും പങ്കെടുത്ത അനുഭവം പങ്കുവെച്ചുകൊണ്ടും വയലാറിന്റെ രാവണപുത്രി എന്ന കവിത ചൊല്ലി അവതരിപ്പിച്ചുകൊണ്ടുമാണ് ഗീത ഉദ്ഘാടനം നിർവഹിച്ചത്. ഉദ്ഘാടന യോഗത്തിൽ സ്കൂൾ എസ് എം സി ചെയർമാൻ ഷിബു പി എസ് അധ്യക്ഷത വഹിച്ചു. സ്കൂളിലെ പ്രഥമാധ്യാപിക പുഷ്പകുമാരി ആർ എസ് സ്വാഗതം പറഞ്ഞു. ശില്പശാലകൾ നയിക്കുന്നതിനു നേതൃത്വം കൊടുക്കുന്ന കലാ സാഹിത്യ പ്രതിഭകളായ വ്യക്തികൾ ചടങ്ങിൽ സന്നിഹിതരായിരുന്നു. സ്കൂൾ വിദ്യാരംഗം കോഡിനേറ്ററും ഉപജില്ലാ എക്സിക്യൂട്ടീവ് അംഗവുമായ സുചിത്ര എസ് ആർ ആശംസകൾ അർപ്പിച്ചു.
വിദ്യാരംഗം ആറ്റിങ്ങൽ ഉപജില്ലാ കൺവീനർ ഷാജി എ നന്ദി രേഖപ്പെടുത്തി.
ഉദ്ഘാടന സമ്മേളനത്തെ തുടർന്ന് ഏഴ് വിഭാഗങ്ങളായി 7 ശില്പശാലകൾ സംഘടിപ്പിച്ചു. , കവിതാരചന, കഥാരചന, പുസ്തകാസ്വാദനം, അഭിനയം, നാടൻ പാട്ട്, കാവ്യാലാപനം , ചിത്രരചന (ജലച്ചായം & പെൻസിൽ ) എന്നിങ്ങനെ വ്യത്യസ്ത ശില്പശാലകൾക്ക് നേതൃത്വം കൊടുത്തത് പ്രഗൽഭരായ സാഹിത്യകാരന്മാരാണ്. പ്രസിദ്ധ കവി പിരപ്പൻകോട് അശോകൻ , അധ്യാപികയും എഴുത്തുകാരിയുമായ നജീന നാസർ, എഴുത്തുകാരനും അഭിനേതാവുമായ ശ്രീകണ്ഠൻ നായർ മണി മന്ദിരം, മാതൃഭൂമി ന്യൂസ് റിപ്പോർട്ടറും എഴുത്തുകാരനുമായ .ബിനു വേലായുധൻ, വെഞ്ഞാറമൂട് രംഗപ്രഭാതിലെ അധ്യാപികയായ കെ എസ് ഗീത , അധ്യാപകൻ ഹരീഷ് എസ് , നാടൻ പാട്ട് കലാകാരനും അധ്യാപകനുമായ ഗോപകുമാർ പാർത്ഥസാരഥി, പ്രമുഖ യുവകവി സിദ്ദീഖ് സുബൈർ, ചിത്രകല അധ്യാപകരായ സുരേഷ് കൊളാഷ്, എം നാഷിദ് തുടങ്ങിയവർ ശില്പശാലകൾക്ക് നേതൃത്വം കൊടുത്തു. ആലന്തറ ഗവർമെന്റ് യുപിഎസ് സ്കൂൾ സർഗ്ഗോത്സവത്തിന് എത്തിയ കുട്ടികൾക്ക് ഭക്ഷണം ഏർപ്പെടുത്തിയിരുന്നു. വൈകുന്നേരം 3.30ന് സംഘടിപ്പിച്ച സമാപന സമ്മേളനവും സമ്മാന ദാനവുംആറ്റിങ്ങൽ എ ഇ ഓ .ഇ.വിജയകുമാരൻ നമ്പൂതിരി നിർവഹിച്ചു. ഒരു പ്രതിഭയുടെ അല്ലെങ്കിൽ കലാകാരന്റെ ഇന്നത്തെ ദിവസത്തെ മികവാണ് ആ പ്രതിഭയുടെ ഇന്നത്തെ വിജയത്തിന്റെ പിന്നിലുള്ളതെന്നും ഇന്ന് മികവിൽ വന്നില്ല എന്ന് കരുതി ആരും പ്രതിഭകൾ അല്ലാതായി തീരുന്നില്ലെന്നും, വിദ്യാരംഗം സർഗ്ഗോത്സവം ഒരു മത്സരവേദി അല്ലെന്നും മികവുകൾ മെച്ചപ്പെടുത്തുന്ന വേദി മാത്രമാണെന്നും അദ്ദേഹം ഓർമിപ്പിച്ചു. യോഗത്തിന് അധ്യക്ഷത വഹിച്ചത് എസ്എംസി ചെയർമാൻ ഷിബു പി എസ് ആയിരുന്നു. യോഗത്തിൽ സ്വാഗതം പുഷ്പകുമാരി ടീച്ചർ പറഞ്ഞു. വിദ്യാരംഗം ആറ്റിങ്ങൽ ഉപജില്ലാ കൺവീനർ ഷാജി എ, വിദ്യാരംഗം ആറ്റിങ്ങൽ ഉപജില്ലാതല സർഗ്ഗോത്സവം 2023 മഹത്തായ വിജയമാക്കി തീർക്കുന്നതിന് പരിപൂർണ്ണ പിന്തുണ നൽകിയ ആലന്തറ ഗവ യുപി സ്കൂളിലെ പ്രഥമാധ്യാപികക്കും, വിദ്യാരംഗം കോഡിനേറ്റർക്കും അധ്യാപകർക്കും ജീവനക്കാർക്കും പി റ്റി എ, എസ് എം സി അംഗങ്ങൾക്കും മറ്റു സ്കൂളുകളിലെ കോഡിനേറ്റർമാർക്കും, വിദ്യാരംഗം ആറ്റിങ്ങൽ ഉപജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങൾക്കും, പങ്കെടുത്ത എല്ലാ വിദ്യാർത്ഥികൾക്കും വിദ്യാരംഗം ഉപജില്ലാ കമ്മിറ്റിയുടെ പേരിലുള്ള നന്ദി അർപ്പിച്ചു സംസാരിച്ചു. സ്കൂൾ കോർഡിനേറ്റർ ശ്രീമതി സുചിത്ര എസ് ആർ സംസാരിച്ചു. സ്കൂളിലെ അധ്യാപകനും കവിയുമായ കുന്നുമംഗലം കൃഷ്ണകുമാർ നന്ദി രേഖപ്പെടുത്തി



