ശ്രീ മഹാദേവ റസിഡൻസ് അസോസിയേഷൻ (S M R A) കൊടുമൺ, ആറ്റിങ്ങൽ സംഘടിപ്പിച്ച വാർഷികാഘോഷം എസ് എം ആർ എ പ്രസിഡൻറ് രാജേന്ദ്രൻ നായരുടെ അധ്യക്ഷതയിൽ ആറ്റിങ്ങൽ മുനിസിപ്പൽ വൈസ് ചെയർമാൻ ജി തുളസീധരൻ പിള്ള നിർവഹിച്ചു.

ആറ്റിങ്ങൽ സി ഐ മുരളി കൃഷ്ണൻ വി മുഖ്യപ്രഭാഷണം നടത്തി. വാർഡ് 22 കൗൺസിലർ സംഗീത റാണി ആശംസകൾ അർപ്പിച്ചു. പൊതുയോഗത്തിൽ പുതിയതായി പ്രസിഡൻറ് രാജേന്ദ്രൻ നായർ എൻ എസ് , വൈസ് പ്രസിഡൻറ് ആർ പത്മകുമാരി, സെക്രട്ടറി സതീഷ് കുമാർ, ജോയിൻ സെക്രട്ടറി അനിൽകുമാർ, ട്രഷറർ ശ്രീദേവി എൻ ബി, കൺവീനർ സുകേഷ് ചന്ദ്രൻ എന്നിവരെ തിരഞ്ഞെടുത്തു തുടർന്ന് എസ് എം ആർ എ കുടുംബാംഗങ്ങൾ അവതരിപ്പിച്ച വിവിധ കലാപരിപാടികൾ ഉണ്ടായിരുന്നു.
