പ്രേംനസീർ അനുസ്മരണ കമ്മിറ്റി ചിറയിൻകീഴിന്റെ നേതൃത്വത്തിൽ പ്രേം നസീറിന്റെ 35 ആം ചരമ വാർഷിക ദിനാചരണത്തിന്റെ ഭാഗമായി അദേഹത്തിന്റെ ചിത്രത്തിന് മുൻപിൽ പുഷ്പാർച്ചന നടത്തി. അനുസ്മരണ കമ്മിറ്റി ജനറൽ കൺവീനർ എസ്. വി അനിലാൽ, വിവിധ ഭാരവാഹികളായ പുതുക്കരിപ്രസന്നൻ, പി.മണികണ്ഠൻ, വി. വിജയകുമാർ, മനോജ് ഇടമന,പുതുക്കരി സുരേഷ്, സി. എസ്സ്. അജയകുമാർ, കടകംസതീശൻ, ബി. സുശോഭൻ, മോനി ശാർക്കര ചിറയിൻകീഴ് പൊടിയൻ, കളീപ്പുര രാധാകൃഷ്ണൻ, ടൈറ്റസ്. റ്റി, നസിർ. ഇ. എം.അനുസ്മരിച്ചു. ജി. വ്യാസൻ സ്വാഗതം സ്വാഗതം ആശംസിച്ചു. അനുസ്മരണ കമ്മിറ്റിയുടെ മുഘ്യ സംഘാടകരിൽ ഒരാളായ ശ്രീകുമാറിന്റെ ദേഹവിയോഗത്തിൽ ഒരു നിമിഷം മൗന പ്രാർത്ഥനയും നടത്തുകയുണ്ടായി.
