പെരുമാതുറ : യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിൻ്റെ അറസ്റ്റിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് തീരദേശ നൈറ്റ് മാർച്ച് നടത്തി. പന്തംകൊളുത്തി നൂറ് കണക്കിന് പ്രവർത്തകർ പങ്കെടുത്ത പ്രകടനത്തിൽ പ്രതിഷേധമിരമ്പി. തീരദേശപ്രതിഷേധാഗ്നി എന്ന പേരിൽ യൂത്ത് കോൺഗ്രസ് കഠിനംകുളം ചിറയിൻകീഴ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിലായിരുന്നു പരിപാടി.
തിങ്കളാഴ്ച രാത്രി ഏഴരയോടെ പുതുക്കുറിച്ചി എസ്.ബി.ഐക്കു മുന്നിൽ നിന്ന് ആരംഭിച്ച മാർച്ച് പെരുമാതുറ ജംഗ്ഷനിൽ സമാപിച്ചു. തുടർന്ന് നടന്ന യോഗം യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് നേമം ഷജീർ ഉദ്ഘാടനം ചെയ്തു. പ്രതിഷേധങ്ങളെ അടിച്ചമർത്താനാണ് സർക്കാർ ശ്രമമെന്നും, ജയിലിൽ അടച്ചാൽ സമരങ്ങളില്ലാത്താകുമെന്നത് വ്യാമോഹമാണെന്നും അദ്ദേഹം പറഞ്ഞു.
തുടർന്ന് പ്രവർത്തകർ മുദ്രാവാക്യം വിളിച്ച് പിരിഞ്ഞുപോയി. സ്ത്രീകൾ ഉൾപ്പെടെ നിരവധി പേർ മാർച്ചിന്റെ ഭാഗമായി. യുത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സജിത്ത് മുട്ടപ്പലം, യു.ഡി.എഫ് നിയോജക മണ്ഡലം ചെയർമാൻ ജഫേഴ്സൺ, കോൺഗ്രസ് ചിറയിൻകീഴ് മണ്ഡലം പ്രസിഡൻ്റ് സുനിൽ പെരുമാതുറ, കഠിനംകുളം മണ്ഡലം പ്രസിഡൻ്റ് അഡ്വ ഹാരിസൺ, കഠിനംകുളം ജോയ്, ടി.സഫീർ, അൻസിൽ അൻസാരി, രാജേഷ് മര്യനാട്, നൗഷാദ് മാടൻവിള, നെസിയ സുധീർ, സഹീർ സഫർ തുടങ്ങിയവർ സംസാരിച്ചു..
