യുവജന ദ്രോഹത്തിനും റെയിൽവേ വികസനത്തിനും സാമ്പത്തികമായി കേരളത്തെ ഞെരുക്കുന്ന കേന്ദ്രസർക്കാരിന്റെ നടപടികൾക്ക് എതിരായി ഡിവൈഎഫ്ഐ നടത്തുന്ന മനുഷ്യ ചങ്ങലയുടെ പ്രചരണാർത്ഥം പ്രതീകാത്മക ചങ്ങലകൾ തീർത്തു തൊഴിലുറപ്പ് തൊഴിലാളികൾ. ഇരുപതിനാണ് കേരളത്തിൽ കാസർകോട് മുതൽ തിരുവനന്തപുരം വരെ ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ മനുഷ്യ ചങ്ങല തീർക്കുന്നത്. ഇതിന്റെ പ്രചരണാർത്ഥമാണ് തൊഴിലുറപ്പ് തൊഴിലാളി പണിയിടങ്ങളിൽ പ്രതീകാത്മക ചങ്ങല തീർത്തത്. എൻആർജി വർക്കേഴ്സ് യൂണിയൻ ആറ്റിങ്ങൽ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് തൊഴിലാളികൾ ചങ്ങലകൾ തീർത്തത്.

അഞ്ചുതെങ്ങ് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രതീകാത്മക ചങ്ങല അഞ്ചുതെങ്ങ് ജംഗ്ഷനിൽ യൂണിയൻ ജില്ല എക്സിക്യൂട്ടീവ് അംഗം എസ്.പ്രവീൺ ചന്ദ്ര നിർവഹിച്ചു. ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറി വിഷ്ണു മോഹൻ സംസാരിച്ചു. വിവിധ പഞ്ചായത്തുകളിൽ പിസി ജയശ്രീ,ആർ സരിത, ഹരീഷ് ദാസ്,ദീപം, സജിത്ത് ഉമ്മർ, നിസാർ,സുനിൽകുമാർ ലിജാ ബോസ് എന്നിവർ നേതൃത്വം നൽകി. നൂറുകണക്കിന് പണി സ്ഥലങ്ങളിൽ തൊഴിലാളികൾ പ്രതീകാത്മക ചങ്ങലകൾ തീർത്തു.

