ആറ്റിങ്ങൽ.പുരോഗമന കലാസാഹിത്യ സംഘം ആറ്റിങ്ങലിൽ ചിത്രപ്രദർശനം നടത്തി. കേരളമെന്ന മാനവികത ക്യാമ്പയിൻ്റെ ഭാഗമായാണ് ആറ്റിങ്ങൽ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ടൗൺ യുപിഎസിൽ ചിത്രപ്രദർശനം സംഘടിപ്പിച്ചത്. പ്രമുഖ ചിത്രകാരൻ കാരയ്ക്ക മണ്ഡപം വിജയകുമാർ പ്രദർശനം ഉദ്ഘാടനം ചെയ്തു. പുരോഗമന കലാസാഹിത്യസംഘം ആറ്റിങ്ങൽ മേഖലാ കമ്മിറ്റി സെക്രട്ടറി അഡ്വ. സി ജെ രാജേഷ് കുമാർ, പ്രസിഡൻറ് വിക്രമക്കുറുപ്പ് ,തുടങ്ങിയവർ പങ്കെടുത്തു.



