തിരുവനന്തപുരം: വീണ്ടും പ്രതിഷേധവുമായി എസ്എഫ്ഐ. സെമിനാറിൽ പങ്കടുക്കാൻ ഗവർണർ എത്തുന്നതിന് മുൻപ് സംഭാരവുമായി സംഘടിച്ചെത്തി എസ്എഫ്ഐ പ്രവര്‍ത്തകര്‍. നിലമേലിൽ റോഡിലിരുന്ന് ക്ഷീണിച്ച ഗവര്‍ണര്‍ക്ക് ക്ഷീണം അകറ്റാനെന്ന പേരിലാണ് സംഭാര പ്രതിഷേധത്തിന് പ്രവര്‍ത്തകരെത്തിയത്. ഇവരെ സ്ഥലത്ത് നിന്ന് പോലീസ് മാറ്റി. രണ്ട് എസ്എഫ്ഐ പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു. തൈക്കാട് ഗസ്റ്റ് ഹൗസിന് സമീപം വിവരാവകാശ കമ്മീഷൻ സംഘടിപ്പിക്കുന്ന സെമിനാറിൽ പങ്കെടുക്കാൻ ആണ് ഗവർണർ എത്തുന്നത്. അതേസമയം ഗവര്‍ണര്‍ക്കെതിരായ പ്രതിഷേധം തുടരുമെന്നും അണുവിട പിന്നോട്ടില്ലെന്നും എസ്എഫ്ഐ നേതാവ് പറഞ്ഞു. പോലീസ് സംഭാരം മാറ്റിയത് അവരുടെ ജോലിയാണെന്നും പറഞ്ഞു.
