തിരുവനന്തപുരം : മന്ത്രി ആർ.ബിന്ദുവിനെതിരെ ക്രിമിനൽ പരാമർശം നടത്തിയെന്ന് ആരോപിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ ജനാധിപത്യ മഹിളാ അസോസിയേഷൻ പ്രവർത്തകർ കരിങ്കൊടി കാട്ടി. കഴിഞ്ഞദിവസം ഗവർണർ തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നു മടങ്ങും വഴിയാണ് കേരള സർവകലാശാലയുടെ മുൻപിൽ മഹിളാ അസോസിയേഷൻ പ്രവർത്തകർ പ്രതിഷേധിച്ചത്.
എസ്എഫ്ഐ പ്രവർത്തകരും കരിങ്കൊടിയുമായി സ്ഥലത്തുണ്ടായിരുന്നെങ്കിലും പൊലീസ് ഇവരെ സ്ഥലത്തു നിന്ന് മാറ്റി. എന്നാൽ മതിയായ വനിതാ പൊലീസ് ഇല്ലാതിരുന്നതിനാൽ മഹിളാ അസോസിയേഷൻ പ്രവർത്തകരെ തടയാനായില്ല. പ്രതിഷേധം കഴിഞ്ഞ് ജീപ്പിൽ കയറാൻ പറഞ്ഞ പൊലീസിനോട് മഹിളാ പ്രവർത്തകർ തട്ടിക്കയറി. തുടർന്ന് ബലം പ്രയോഗിച്ചാണ് ഇവരെ കസ്റ്റഡിയിൽ എടുത്തത്. അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു

