ആറ്റിങ്ങൽ : നഗരസഭാ പരിധിയിൽ വിവിധ കാരണങ്ങളാൽ കെട്ടിട നികുതി കുടിശ്ശിക വരുത്തിയിട്ടുള്ളവർക്ക് പിഴപലിശ കൂടാതെ നികുതി അടക്കാൻ കളക്ഷൻ ക്യാമ്പുകൾ ആരംഭിക്കുന്നു. മാർച്ച് 3 ഞായറാഴ്ച്ച രാവിലെ 10 മണി മുതൽ 1 മണി വരെ ആലംകോട് എൽപി സ്കൂൾ, ടൗൺ യുപി സ്കൂൾ, പരവൂർകോണം എൽപി സ്കൂൾ, കുന്നുവാരം യുപി സ്കൂൾ എന്നിവിടങ്ങളിൽ ആരംഭിക്കുന്ന കളക്ഷൻ ക്യാമ്പുകളിലെത്തി കെട്ടിട ഉടമകൾക്ക് പണം അടക്കാവുന്നതാണ്. സർക്കാർ പ്രവർത്തി ദിനങ്ങളിൽ നഗരസഭാ ഓഫീസിൽ പ്രവർത്തിക്കുന്ന കളക്ഷൻ സെൻ്റെറുകൾക്ക് പുറമെ മാർച്ച് മാസത്തിലെ മറ്റു പൊതു ഒഴിവു ദിവങ്ങളിലും കൂടുതൽ സെൻ്റെറുകൾ തുറക്കുമെന്ന് ചെയർപേഴ്സൺ അഡ്വ.എസ്.കുമാരി അറിയിച്ചു.

Posted inAttingal
