ആറ്റിങ്ങൽ നിയോജക മണ്ഡലത്തിലെ അടയമൺ ഗവൺമെൻറ് എൽ. പി. എസ് ന് പുതിയ മന്ദിരം നിർമ്മിക്കുന്നതിന് ഒരു കോടി രൂപ അനുവദിച്ച് ഭരണാനുമതി ലഭ്യമായതായി ഒ .എസ് .അംബിക എം.എൽ.എ അറിയിച്ചു. സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പിന്റെ വാർഷിക പദ്ധതി 2023 24 ഉൾപ്പെടുത്തിയാണ് സ്കൂൾ നിർമ്മാണത്തിന് ഒരുകോടി രൂപ അനുവദിച്ചിരിക്കുന്നത്. പഴയ കുന്നുമ്മേൽ ഗ്രാമ പഞ്ചായത്ത് പരിധിയിലാണ് അടയമൺ സ്കൂൾ സ്ഥിതി ചെയ്യുന്നത്. ഭരണാനുമതി ലഭ്യമായ സാഹചര്യത്തിൽ സാങ്കേതിക അനുമതിയും ടെൻഡർ നടപടികളും സാധ്യമായ പരമാവധി വേഗതയിൽ സ്വീകരിച്ച് സമയ ബന്ധിതമായി നിർമ്മാണം ആരംഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും എം.എൽ.എ അറിയിച്ചു

Posted inAttingal
