തിരുവനന്തപുരം : കേരള സർവകലാശാല കലോത്സവത്തിന് ഇൻതിഫാദ എന്ന് നാമകരണം ചെയ്തവർ മലയാളഭാഷയെയും സംസ്കാരത്തെയും അവഹേളിച്ചിരിക്കുകയാണെന്ന് ഭാരതീയ വിചാര കേന്ദ്രം അഭിപ്രായപ്പെട്ടു. ഈ പദത്തിന്റെ ഉത്ഭവം അറബി ഭാഷയുമായി ബന്ധപ്പെട്ടതാണെന്നത് മാത്രമല്ല പ്രശ്നം. അതിലുപരി ഇത് ആഗോള ഇസ്ലാമിക തീവ്രവാദ പ്രസ്ഥാനങ്ങളുമായി ചേർന്നു നിൽക്കുന്ന ഒരു സാങ്കേതിക പദമാണ്. ഇത്തരം ഒരു പേര് സ്വീകരിക്കുക വഴി സംഘാടകർ അവരുടെ ഭാവനാശൂന്യതയാണോ വെളിപ്പെടുത്തുന്നത് ? അതോ ഇതിനകം പലരും ചൂണ്ടിക്കാട്ടിയതുപോലെ ഇത് ഇടത്- ജിഹാദി കൂട്ടുകെട്ടിന്റെ രാഷ്ട്രീയ സന്ദേശമോ ? പൊതു ഖജനാവിലെ ധനം രാഷ്ട്ര വിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാൻ ആരെയും അനുവദിച്ച്കൂടാ.
ഇത്തരം തലതിരിഞ്ഞ സമീപനങ്ങൾ ക്കെതിരേ യുവജനങ്ങൾ ധീരമായ നിലപാടുകൾ കൈക്കൊള്ളണമെന്ന് ഭാരതീയ വിചാര കേന്ദ്രം ആവശ്യപ്പെടുന്നു. വിവാദപരമായ ഈ പേര് നീക്കം ചെയ്യണമെന്ന വൈസ് ചാൻസലറുടെ നിർദേശം അനുസരിക്കുകയില്ല എന്ന യൂണിയൻ നേതാക്കളുടെ പ്രസ്താവന അവർക്ക് നിയമവാഴ്ചയോട് അശേഷം ബഹുമാനമില്ല എന്നതിന്റെ തെളിവാണ്. ധാർഷ്ട്യവും തിണ്ണ മിടുക്കും കൊണ്ട് എക്കാലവും അടക്കിവാഴാമെന്നത് വെറും വ്യാമോഹമാണ്. ജനങ്ങൾ ഇതെല്ലാം കാണുകയും അറിയുകയും ചെയ്യുന്നുണ്ട് എന്ന് അവർ തിരിച്ചറിയണം, പ്രസ്താവന തുടർന്ന് പറയുന്നു.
