ചിറയിൻകീഴ്.കേരളത്തിൽ വർദ്ധിച്ചു വരുന്ന പട്ടികജാതി പട്ടിക വർഗ്ഗ അക്രമങ്ങൾ എതിരെയും ഡോക്ടർ ആർ.എൽ.വി രാമകൃഷ്ണനെതിരെ കലാമണ്ഠലം സത്യഭാമ നടത്തിയ ജാതീയ ആക്ഷേപത്തിനെതിരെ കെപിഎംഎസ് ചിറയിൻകീഴ് താലൂക്ക് യൂണിയൻ പന്തം കൊളുത്തി പ്രകടനം സംഘടിപ്പിച്ചു . പ്രകടനം പുളിമൂട് ജംഗ്ഷനിൽ നിന്നും ആരംഭിച്ച് ശാർക്കര ബൈപാസ് റോഡിൽ സമാപിച്ചു .നേതാക്കളായ ശാർക്കര കൃഷ്ണൻ കുട്ടി, പമ്മംകോട് സുദർശൻ, മംഗലപുരം തുളസി,ഉമേഷ് മുരളി കോരാണി, സതീശൻ പെരുങ്ങുഴി, കൂന്തള്ളൂർ പ്രഭാകരൻ, ശോഭനൻ കടുവാക്കര കുന്ന്, ശശികുമാർ,സനിൽ, ശശികല,ബൈജു, മധു, എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.

