തിരുവനന്തപുരം : വിതുര പഞ്ചായത്തിലെ പൊടിയക്കാല, മൊട്ടമൂട്, ആറ്റുമൺപുറം കോളനികളിൽ എൻഡിഎ സ്ഥാനാർത്ഥി ബിജെപി–എന്‍ഡിഎ സ്ഥാനാര്‍ഥി വി.മുരളീധരൻ സന്ദർശനം നടത്തി. ഊരുകളിലെത്തിയ സ്ഥാനാര്‍ഥിയെ അമ്പും വില്ലും സമ്മാനിച്ചാണ് ആദിവാസി സമൂഹം സ്വീകരിച്ചത്. കോളനിവാസികൾ തയാറാക്കിയ കപ്പ പുഴുങ്ങിയതും കാന്താരിയും കട്ടനും അദ്ദേഹം ആസ്വദിച്ചു.

വന്യമൃഗങ്ങളുടെ ശല്യവും വാഹനസൗകര്യം ഇല്ലാത്തതും ഊരുനിവാസികള്‍
പറഞ്ഞു. പകുതി മാത്രം പൂർത്തിയാക്കിയ ആറ്റുമൺപുറം പാലത്തിന്റെ പണി പൂർത്തിയാക്കാൻ വേണ്ട നടപടി സ്വീകരിക്കണമെന്നും കോളനിവാസികൾ ആവശ്യപ്പെട്ടു. ഊരിലെ പ്രശ്നങ്ങൾ കേട്ടറിഞ്ഞ വി.മുരളീധരൻ താൻ വിജയിച്ചു വന്നാല്‍ പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാക്കാം എന്ന് ഉറപ്പുനൽകി.


കൊടുമൺ പിള്ള വീട് മുടിപ്പുര ദേവീക്ഷേത്രത്തിൽ ദർശനം നടത്തിയാണ് സ്ഥാനാർഥി ചൊവ്വാഴ്ഛ പ്രചാരണം ആരംഭിച്ചത്. ഭക്തജനങ്ങളുമായും ക്ഷേത്ര ഭാരവാഹികളുമായും വി. മുരളീധരൻ സംവദിച്ചു. കടലേറ്റ ഭീഷണി നേരിടുന്ന അഞ്ചുതെങ്ങിലും മുരളീധരന് സന്ദര്‍ശനം നടത്തി. പ്രദേശത്തേക്ക് ഉദ്യോഗസ്ഥ സംഘത്തെ അയക്കണമെന്ന് കേന്ദ്രഫിഷറീസ് മന്ത്രിയോട് അഭ്യര്‍ഥിച്ചിട്ടുണ്ടെന്ന് സ്ഥാനാര്‍ഥി വ്യക്തമാക്കി. പാലോട് – അരുവിക്കര – കാട്ടാക്കട മണ്ഡലം കൺവെൻഷനുകളിലും മുരളീധരന് പങ്കെടുത്തു.
