വർക്കല.സഹജീവി സ്നേഹവും മാനവികതയും ഉയർത്തിപ്പിടിക്കാൻ റമദാൻ വ്രതാനുഷ്ഠാനത്തിലൂടെ സാധിക്കണമെന്നും ഇഫ്താർ സംഗമങ്ങൾ അതിന് പ്രേരകമാകണമെന്നും നവകേരളം കൾച്ചറൽ ഫോറം സംസ്ഥാന പ്രസിഡന്റ് എം.ഖുത്തുബ് അഭിപ്രായപ്പെട്ടു. ഭൗതിക സുഖങ്ങൾ വെടിഞ്ഞ് സഹനവും ത്യാഗവുമായി മുന്നോട്ടുവരുന്ന ഒരു സമൂഹം പരാജയപ്പെടുകയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നവകേരളം കൾച്ചറൽ ഫോറം സംഘടിപ്പിച്ച “ഇഫ്താർ സൗഹൃദ സംഗമം” ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
നവകേരളം കൾച്ചറൽ ഫോറം ഓർഗനൈസിങ് സെക്രട്ടറി വർക്കല മോഹൻദാസ് അധ്യക്ഷത വഹിച്ചു. ഫോറം വൈസ് പ്രസിഡന്റ് മുബാറക്ക് റാവുത്തർ ഇഫ്താർ സന്ദേശം നൽകി.
നവകേരളം കൾച്ചറൽ ഫോറം സംസ്ഥാന സെക്രട്ടറി മടവൂർ രാധാകൃഷ്ണൻ, ജോയിന്റ് സെക്രട്ടറി ഞെക്കാട് പ്രകാശ്, സംഘമിത്ര സംസ്ഥാന കൺവീനർ വള്ളക്കടവ് സുബൈർ, ജോസഫ് അഗസ്റ്റിൻ, മൊയ്തീൻ കണ്ണ് റാവുത്തർ, സീനത്ത് ബീഗം, എൽസി സെബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു.
