വർക്കല: ഭൗതിക ലോകത്തിന്റെ ലഹരികളിൽ ലയിച്ചുചേരാതെ, ഓരോ മനുഷ്യനും സ്വയം വിചാരണയ്ക്ക് വിധേയമായി ജീവിക്കണമെന്ന് ജാമിഅഃ മന്നാനിയ്യ വിദ്യാർത്ഥി അബൂത്വാഹിർ ബീമാപള്ളി അഭിപ്രായപ്പെട്ടു.
ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമയുടെ കീഴിൽ വർക്കല ജാമിഅഃ മന്നാനിയ്യ കാമ്പസ്സിൽ നടക്കുന്ന ബുഖാരി മജ്ലിസിന്റെ പതിനഞ്ചാം ദിവസമായ ശനിയാഴ്ച പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
നന്മതിന്മകൾ തിരിച്ചറിയാനും, നാളെ സർവ്വശക്തനായ അല്ലാഹുവിൻ്റെ പരമോന്നത കോടതിയിൽ വിചാരണയ്ക്ക് വിധേയമാവാനും മനുഷ്യർ തയ്യാറാകണമെന്ന പാഠമാണ് അല്ലാഹു ദീനുൽ ഇസ്ലാമിലൂടെ മാനവരാശിയോട് അറിയിച്ചിട്ടുള്ളതെന്ന് അദ്ദേഹം ഉണർത്തി.
പരലോക മോക്ഷം നേടാൻ ഓരോ സത്യവിശ്വാസിയും അത്യന്തം കരുതലോടെ ഈ ലോകത്ത് നന്മ കൊണ്ട് മുന്നേറണമെന്നുള്ളതാണ് വിശുദ്ധ ഖുർആന്റെ നിത്യനൂതനമായ സന്ദേശമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ബുഖാരി മജ്ലിസിന്റെ പതിനാറാം ദിവസമായ ഓഗസ്റ്റ് 2, ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് ജാമിഅ: മന്നാനിയ്യാ ബുഖാരി ഹാളിൽ ഓടയം ജുമുഅ: മസ്ജിദ് ചീഫ് ഇമാം പ്രൊഫ.സലീംമൗലവി സംഭ്രമം പ്രഭാഷണം നടത്തും.
