തിരുവനന്തപുരം : കുളത്തൂരില്‍ ദേശീയപാതയിൽ അമിതവേഗത്തിലെത്തിയ ബൈക്കിടിച്ച് കാല്‍നടയാത്രക്കാരനും ബൈക്കോടിച്ചയാളും മരിച്ചു. ബൈക്കോടിച്ചിരുന്ന മണക്കാട് സ്വദേശി അൽ താഹിർ (20) റോഡ് മുറിച്ചുകടക്കുകയായിരുന്ന സുനീഷ് (29) എന്നിവരാണ് മരിച്ചത്. ഇന്നു പുലർച്ചെ മൂന്നു മണിക്കായിരുന്നു അപകടം. ബൈക്കിൽ താഹിറിനൊപ്പമുണ്ടായിരുന്ന മണക്കാട് സ്വദേശി അൽ അമാനെ (19) ഗുരുതര പരുക്കുകളോടെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
