ആറ്റിങ്ങൽ പോളി മാഗസിൻ ‘ഹല്ലാ ബോൽ’ ഷാജിൽ അന്ത്രു പ്രകാശനം ചെയ്തു

ആറ്റിങ്ങൽ പോളി മാഗസിൻ ‘ഹല്ലാ ബോൽ’ ഷാജിൽ അന്ത്രു പ്രകാശനം ചെയ്തു

ആറ്റിങ്ങൽ : 2023 -24 ലെ കോളേജ് മാഗസിനായ “ഹല്ലാ ബോൽ ” സാഹിത്യകാരനും, കെ എം അന്ത്രു ഫൗണ്ടേഷൻ ചെയർമാനും,അന്താരാഷ്ട്ര പ്രസിദ്ധീകരണമായ ലിറ്റെറേറ്റേഴ് റീ ഡിഫൈനിംഗ് വേൾഡ് ചീഫ് എഡിറ്ററുമായ ഷാജിൽ അന്ത്രു ആറ്റിങ്ങൽ ഗവണ്മെന്റ് പോളിടെക്‌നിക്കിൽ നിർവഹിച്ചു.

1989 ൽ ജനുവരി ഒന്നിന് ജന നാട്യ മഞ്ചിന്റെ ഭാഗമായി ഡൽഹിയിൽ ഒരു തെരുവ് നാടകം നടത്തുമ്പോൾ, ആ നാടക പ്രസ്ഥാനത്തിന്റെയും നാടകത്തിന്റെയും ജീവാത്മാവായ സഫ്ദർ ഹഷ്മി എന്ന കലാകാരനെ ഭരണകൂടത്തിന്റെ ദുർനടത്തയ്ക്ക് എതിരെ ശബ്ദം ഉയർത്തി എന്ന കാരണത്താൽ പരിക്കേൽപ്പിച്ചു കൊലപ്പെടുത്തുകയായിരുന്നു. അന്ന് ഉയർത്തിയ “ഹല്ലാ ബോൽ ” എന്ന മുദ്രാവാക്യം ഇന്നും പ്രസക്തമാണ്.

ഭരണകൂടം ദുർനടപ്പിലേക്ക് പോകുമ്പോൾ, ജനങ്ങളിൽ നിന്ന് അകലുമ്പോൾ, ഞാൻ ഞാൻ മാത്രം എന്ന് ഭരണകൂടത്തിലെ ചില വ്യക്തികൾ ചിന്തിച്ചു തുടങ്ങുമ്പോൾ ഭയം ഉള്ളിലുണരുകയും, ചുറ്റും കാണുന്നവരെ ഒക്കെ സംശയിക്കുകയും, ദുർവ്യാഖാനം ചെയ്ത നിയമങ്ങൾ കൊണ്ടും അലിഖിതമായ സ്വയം നിർമ്മിത നിയമങ്ങൾ കൊണ്ടും അവർ വ്യക്തികളെ ആക്രമിക്കാൻ തുടങ്ങും. അതിലെ ഒരു ഇരയാണ് സഫദർ ഹഷ്‌മി.
അദ്ദേഹം ഉയർത്തിയ മുദ്രാവാക്യം ഇന്നും പ്രസക്തമാകുന്നത്, അന്നത്തെ സാഹചര്യം ഭരണകൂടങ്ങൾ വെച്ച് പുലർത്തുന്നത് കൊണ്ടാണ്.
അപ്പോൾ നമ്മൾ പ്രതികരിക്കണം. പക്ഷെ കാലം മാറിയതിന് അനുസരിച്ചു പ്രതികരണവും അതനുസരിച്ചു മാറ്റങ്ങൾക്ക് വിധേയമായിരിക്കണം. സാങ്കേതികവിദ്യയുടെ അതി തീവ്ര ചലനാത്മകത ഏറ്റവും കൂടുതൽ ബാധിച്ചത് നമ്മുടെ മനസ്സുകളെയാണ്. അതിവേഗത ഫ്രെയിമുകൾ സ്വാശീകരിച്ചു, നമ്മുടെ പ്രതികരണം അതിവേഗവും അതിതീവ്രവും ആയി പോകുന്നു. അത്തരം പ്രതികരണങ്ങൾ പലപ്പോഴും അപക്വവുമായി പോകുന്നു. ഉള്ളവനും ഇല്ലാത്തവനും എന്നത് ഇന്നത്തെ കാലത്ത് അധികാരത്തിന്റെ പ്രഭവസ്ഥാനത്തെ സ്വാധീനിക്കാനുള്ള കഴിവും, കഴിവില്ലായ്മയും ആയി മാറുന്നു. അത്തരം കഴിവുള്ളവരുടെ പ്രതികരണം സഫ്‌ദർ ഹഷ്‌മിയെ കൊലപ്പെടുത്തിയ അതെ ആൾക്കാരുടെ മനോഭാവമാണ്.
വരും തലമുറ മനസ്സിലാക്കേണ്ടത്, ആധുനികത, ഉത്തരാധുനികത, മെറ്റാ മോഡേണിസം അഥവാ ഉത്തരാധുനികതാനന്തരം എന്നെ കാലഘട്ടങ്ങൾക്ക് അപ്പുറത്തേക്ക് പോകേണ്ട സമയമായിരിക്കുന്നു. ലോകം അത് ആഗ്രഹിക്കുന്നു. “അൺവെയിലിങ് ദി ന്യൂ വേൾഡ് ” എന്ന എന്റെ സാഹിത്യപഠന ഗ്രന്ഥത്തിൽ സീറോയിസം എന്നാണ് അതിനെ നാമകരണം ചെയ്തിരിക്കുന്നത്. അത് ഒരു തത്വശാസ്ത്രമാണ്. വിവേചനരഹിതമായ ലോകത്തിലേക്കുള്ള യാത്രയ്ക്ക് വേണ്ട വൈദഗ്ധ്യം നാം തിരിച്ചറിയണം. അത് കാവ്യാത്മകനേതൃത്വശൈലിയാണ്.

ആറ്റിങ്ങൽ പോളിടെക്‌നിക്ക് വിദ്യാർത്ഥികളുടെ കോളേജ് മാഗസിനിൽ അത് പ്രതിഫലിക്കും എന്ന് ഷാജിൽ അന്ത്രു പറഞ്ഞു. 2024 മാർച്ച് വരെ കോളേജ് പ്രിൻസിപ്പൽ ആയിരുന്ന ഷാജിൽ അന്ത്രു തന്നെയാണ് ഈ മാഗസിന്റെ ചീഫ് എഡിറ്റർ എന്ന പ്രത്യേകത കൂടി “ഹല്ലാ ബോൽ ” നു സ്വന്തമാണ്.

ചടങ്ങിൽ , അദ്ധ്യാപകരായ മിനു ജി എസ്, ജയറാം എസ് , റോയ് തോമസ്, ഷാജി ജി , രാജേഷ് എം, കോളേജ് യൂണിയൻ ഭാരവാഹികളായ ആരോമൽ എസ് ആർ , നിതിൻ ബാബു , എന്നിവരും പങ്കെടുത്തു

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *