ചിറയിൻകീഴ് : അഞ്ചുതെങ്ങ് പഞ്ചായത്തിൽ മഴക്കാല ശുചീകരണ പ്രവർത്തനങ്ങൾ നടത്താത്തതിനാൽ പ്രദേശത്തെ കുളങ്ങളും, തോടുകളും, ഓടകളും മാലിന്യം നിറഞ്ഞു കിടക്കുകയാണ്,പ്രതേകിച്ചു അഞ്ചുതെങ് പഞ്ചായത്തിലെ “വാർഡ് ആറിൽ കേട്ടുപുര” ഭാഗത്തു ഉള്ള കുളങ്ങളും തോടുകളും മാലിന്യം നിറഞ്ഞു കിടക്കുകയാണ് .

ഇവിടെ നൂറു കണക്കിന് കുടുംബങ്ങൾ താമസിച്ചു വരുന്നു . തൽഫലമായി സംക്രമിക -കൊതുക് ജന്യരോഗങ്ങളാൽ വലഞ്ഞു നാട്ടുകാർ ബുദ്ധിമുട്ടിലാണ്. നിരവധി തവണ ഈ കുളങ്ങളും തോടുകളും വൃത്തിയാക്കാൻ പഞ്ചായത്തിൽ പരാതികൾ കൊടുത്തിട്ടും ഫലം ഉണ്ടായില്ല .

അതിനാൽ തന്നെ നാട്ടുകാർപഞ്ചായത്ത് ഭരണസമിതിക്കു എതിരെ പ്രതിഷേധത്തിലാണ് . ഇതിനെ തുടർന്ന് അഞ്ചുതെങ്ങ് ജനകീയ സംരക്ഷണ സമിതി സംസ്ഥാന ശുചിത്വ മിഷന് അടക്കം പരാതി നൽകിയിരിക്കുകയാണ്.
