ആറ്റിങ്ങലിൽ ദമ്പതികളെ വീട്ടിൽ കയറി ആക്രമിച്ചു.55 കാരി മരണപ്പെട്ടു..കരിച്ചിയിൽ തെങ്ങുവിളാകത്ത് വീട്ടിൽ നിന്നും ആറ്റിങ്ങലിലെ രേണുക അപ്പാർട്ട്മെന്റിൽ താമസിച്ചിരുന്ന ബാബുവിനെയും ഭാര്യ പ്രീത(55) നെയുമാണ് ഇവരുടെ മൂത്ത മകൾ ബിന്ധ്യയുടെ ഭർത്താവ് അനിൽ രാത്രി 11 മണിയോടുകൂടി അപ്പാർട്ട്മെന്റിൽ എത്തി ചുറ്റികകൊണ്ട് തലയ്ക്കടിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ചത്.. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ പ്രീതയെ തിരുവനന്തപുരത്തെ സ്വകര്യ ആശുപത്രിയിൽ എത്തിച്ചു വെങ്കിലും രാവിലെ നാലുമണിയോടെ മരണപ്പെടുകയായിരുന്നു. പ്രീതയുടെ മൂത്ത മകൾ ബിന്ധ്യയുടെ ഭർത്താവാണ് പ്രതിയായ അനിൽ. കഴിഞ്ഞ നാല് മാസമായി വിവാഹ മോചന കേസ് നടക്കുന്നതായും കഴിഞ്ഞ ദിവസം അനിലിന്റെ വസ്തുവകകൾ അറ്റാച്ച് ചെയ്തുകൊണ്ടുള്ള കോടതിവിധി വന്നിട്ടുള്ളതായും അറിയുന്നു.അനിൽ മുമ്പ് ഗൾഫിൽ ആയിരുന്നതായും ഇപ്പോൾ കുറച്ചുനാളായി നാട്ടിൽ ഉള്ളതായും അനിലിനെ ഭയന്ന് ഭാര്യ ബിന്ദ്യ രണ്ടു കുട്ടികളുമായി പള്ളിപ്പുറത്തുള്ള ഫ്ലാറ്റിലാണ് താമസിച്ചു വരുന്നത് സംഭവം നടക്കുമ്പോൾ ബാബുവും ഭാര്യ പ്രീതയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ആറ്റിങ്ങൽ പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു പ്രതി അനിൽ കസ്റ്റഡിയിൽ ആയതായാണ് സൂചനകൾ.
