പെരുമാതുറ :മുതലപ്പൊഴിയിൽ കോസ്റ്റൽ പോലീസ് ബോട്ട് അപകടത്തിൽപ്പെട്ടു.കോസ്റ്റൽ വാർഡൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഇന്ന് വൈകിട്ട് 7 മണിയോടെയായിരുന്നു അപകടം. ശക്തമായ തിരയിലും കാറ്റിലുംപ്പെട്ട ബോട്ട് പുലിമുട്ടിലേക്ക് ഇടിച്ചു കയറുകയായിരുന്നു.
ബോട്ടിൽ നിന്നും തെറിച്ച് വീണ അഞ്ചുതെങ്ങ് കോസ്റ്റൽ സ്റ്റേഷനിലെ വാർഡൻ നീന്തി രക്ഷപ്പെടുകയായിരുന്നു. കോസ്റ്റൽ വാർഡനായ ജിതിനാണ്അത്ഭുതകരമായ രക്ഷപ്പെട്ടത്.
നിയമവിരുദ്ധമായി തീരത്തോട് ചേർന്ന് മത്സ്യബന്ധനം നടത്തുന്നുവെന്ന പരാതിയിൽ, പരിശോധന നടത്തി മടങ്ങവേയാണ് അപകടമുണ്ടായത്. തിരയിൽപ്പെട്ട ബോട്ട് പിന്നീട് കോസ്റ്റൽ സ്റ്റേഷനിൽ എത്തിച്ചു. ബോട്ടിൽ ഒപ്പമുണ്ടായിരുന്നവരും സുരക്ഷിതരാണ്.
