തിരുവനന്തപുരം : പെരുമാതുറ മുതലപ്പൊഴിയിൽ രക്ഷാ ബോട്ട് അപകടത്തിൽപ്പെട്ടു. ശക്തമായ തിരയിൽപ്പെട്ട മറൈൻ എൻഫോഴ്സ്മെൻ്റിൻ്റെ ബോട്ടാണ് പുലിമുട്ടിലേക്ക് ഇടിച്ചുകയറിയത്. ആർക്കും പരിക്കില്ല,
രാവിലെ 8 : 30 മണിയോടെയായിരുന്നു അപകടം. കടലിൽ അനധികൃതമായി മത്സ്യബന്ധനം നടക്കുന്നുവെന്ന പരാതിയിൽ പെട്രോളിംഗിനായി പോയി മടങ്ങി വരുകയായിരുന്നു. ബോട്ടിൽ ആറ് ജീവനക്കാരാണ് ഉണ്ടായിരുന്നത്. അഴിമുഖത്തുണ്ടായ ശക്തമായ തിരയിൽപ്പെട്ട് നിയന്ത്രണം നഷ്ടപ്പെട്ട ബോട്ട് തെക്ക് ഭാഗത്തെ പുലിമുട്ടിലേക്ക് ഇടിച്ച് കയറുകയായിരുന്നു
മുതലപ്പൊഴിയിലെ രക്ഷാപ്രവർത്തനങ്ങൾക്കായി ഫിഷറീസ് വകുപ്പ് വാടകയ്ക്കെടുത്ത കൊല്ലം കാവനാട് സ്വദേശി സേവ്യറിൻ്റെ ബോട്ടാണ് അപകടത്തിൽപ്പെട്ടത്. ബോട്ടിൻ്റെ കാലപഴക്കവും സ്റ്റീയറിംഗിലെ തകരാറും അപകടത്തിനിടയാക്കിയെന്നാണ് സൂചന
