തിരുവനന്തപുരം: തലസ്ഥാനത്ത് പ്രമുഖ ജുവലറിയിൽ നിന്ന് കോടികളുടെ സ്വർണാഭരണങ്ങൾ വാങ്ങിയ ശേഷം ചെക്ക് കൊടുത്ത് കബളിപ്പിച്ച് തട്ടിപ്പ് നടത്തിയ കേസിൽ പ്രതികൾ പിടിയിൽ. എറണാകുളം തൃപ്പൂണിത്തറ സ്വദേശികളായ ഷാർമിള, രാജീവ് എന്നിവരെയാണ് വഞ്ചിയൂർ പോലീസ് പിടികൂടിയത്. ജ്വല്ലറികളിൽ ചെക്ക് കൊടുക്കുകയും ഒരാഴ്ച കഴിഞ്ഞ് ചെക്ക് റദ്ദ് ചെയ്യുകയും കോടികളുടെ സ്വർണാഭരണങ്ങളുമായി രക്ഷപ്പെടുകയുമയാണ് ഇവരുടെ രീതി.
