മുടപുരം : കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് യൂണിയൻ ചിറയിൻകീഴ് ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നവംബർ 1 ന് കേരളപ്പിറവി -മലയാള ഭാഷ ദിനാചരണം നടന്നു . ചിറയിൻകീഴ് ആൽത്തറമൂട് എൻ.എസ്.എസ് കരയോഗ ആഡിറ്റോറിയത്തിൽ ഡോ .എസ്.ഭാസിരാജ് ഉദ്ഘാടനം ചെയ്തു .ബ്ലോക്ക് പ്രസിഡന്റ് കെ.ഉമാമഹേശ്വരൻ അധ്യക്ഷത വഹിച്ചു. എം.പ്രസന്ന ,കെ.രാധമ്മ ,എൽ.രമാദേവി എന്നിവർ സംസാരിച്ചു. സാഹിത്യകാരി സലീന സലാവുദീനെ യൂണിയൻ ബ്ലോക്ക് സെക്രട്ടറി എസ്.നാസറുദീൻ ആദരിച്ചു. തുടർന്ന് യൂണിയൻ അംഗങ്ങൾ വിവിധ കലാ സാംസ്കാരിക പരിപാടികൾ അവതരിപ്പിച്ചു .

