ആറ്റിങ്ങൽ : ആറ്റിങ്ങൽ ബാർ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ രാജ്യത്തിന്റെ ഭരണഘടന നിലവിൽ വന്നതിന്റെ വാർഷികം ആഘോഷിച്ചു. ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജ് ബിജു കുമാർ സി ആർ ഉൽഘാടനം ചെയ്തു. ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ പ്രദീപ്കുമാർ അധ്യക്ഷൻ ആയിരുന്നു. ജുഡീഷ്യൽ ഓഫീസർമാരായ ശ്രീകുമാർ, ജവഹർ, സബാ ഉസ്മാൻ, അബേൽ ഡേവിഡ്, ഭാരവാഹികൾ ആയ രാജേഷ് ബി നായർ, ഷിബു കോരാണി, സബിത ബാലകൃഷ്ണൻ, നിഹാൽ മുഹമ്മദ്, അലി അംറു, റിയാദ്, അഞ്ജു, ബിസ്മി എന്നിവർ സംസാരിച്ചു. ബാർ അസോസിയേഷന്റെ പുതിയ ലൈബ്രറി യും നവീകരിച്ച ഡിജിറ്റൽ ലൈബ്രറിയും നിയമ ദിനവുമായി ബന്ധപ്പെട്ട് ഉൽഘാടനം ചെയ്തു. നിയമ ദിനത്തോട് അനുബന്ധിച്ചു അഭിഭാഷകർക്കായി നടത്തിയ ക്വിസ് മത്സരത്തിലെ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു

