സംസ്ഥാനത്ത് നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ വിജയത്തിൽ പങ്കുചേർന്ന് എൽ ഡി എഫ് പ്രവർത്തകരുടെ വീടുകളിൽ വൈകുന്നേരം ഏഴു മണിക്ക് ദീപം തെളിച്ചും മധുരം നൽകിയും വിജയാഹ്ലാദം നടത്തി. മംഗലപുരം ഗ്രാമപഞ്ചായത്തിൽ പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായിരുന്ന അഡ്വ. ഷാനിബാ ബീഗത്തിന്റെ വീട്ടിൽ നടന്ന വിജയാഹ്ലാദത്തിനു സവിശേഷതകളുണ്ടായിരുന്നു.
70 വർഷമായി ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന് വോട്ടു ചെയ്തിരുന്ന ഷാനിബയുടെ പിതാവ് അബ്ദുൽ റഹ്മാനും 60 വർഷമായി കോൺഗ്രസിന് വോട്ടു ചെയ്തിരുന്ന ഭാര്യ സൗദാ ബീവിയും ഇക്കുറി ഇടതുപക്ഷത്തിനായിരുന്നു വോട്ടു ചെയ്തത്. സൗദബീവി 40 വർഷത്തിന് മുൻപ് മംഗലപുരം പഞ്ചായത്തിലെ ആദ്യ വനിതാ മെമ്പറായിരുന്നു.
അഡ്വ. ഷാനിബ ബീഗവും ജനതാദൾ (എസ് )മുൻ ജില്ലാ പ്രസിഡന്റും മുൻ മംഗലപുരം പഞ്ചായത്ത് പ്രസിഡന്റ്റുമായിരുന്ന മംഗലപുരം ഷാഫിയും മാതാപിതാക്കൾക്ക് മധുരം നൽകി വിജയാഹ്ലാദത്തിൽ ഒപ്പം കൂട്ടി.
കുട്ടിക്കാലത്തു കെ. എസ്. യൂ വിന്റെ ജില്ലാ വൈസ് പ്രസിഡന്റും എൻ. ജി. ഒ അസോസിയേഷൻ പ്രവർത്തകയും അറിയപ്പെടുന്ന കോൺഗ്രസ് കാരിയുമായിരുന്ന ഷാനിബ ആദ്യമായാണ് കോൺഗ്രസ് വിട്ട് നിയമസഭയിലേയ്ക്ക് ഇടതു പക്ഷത്തിനു ഇക്കുറി വോട്ടുചെയ്തതും സവിശേഷതയുണ്ട്.
തികഞ്ഞ കോൺഗ്രസ് കുടുബമായ ഇവരുടെ വീട്ടിൽ നിന്നും 40 വർഷമുൻപ് ജനതാ പാർട്ടിയിൽ ചേർന്നതിനു മംഗലപുരം ഷാഫിയെ രണ്ടര വർഷം വീട്ടിൽ നിന്നും പുറത്താക്കിയ ചരിത്രവും ഇവിടെയുണ്ട്.
ഷാനിബയുടെ ഭർത്താവ് ഡോക്ടർ. അബ്ദുൽ റഷീദ്,മകൻ ആദർശ് റഷീദ് എന്നിവരും ആഹ്ലാദത്തിൽ പങ്കുചേർന്നു. മകൻ ആദർശ് റഷീദിന്റെ നിയമസഭയിലേയ്ക്കുള്ള കന്നിവോട്ടും എൽ ഡി എഫി നാണ് നൽകിയത്.
