തിരുവനന്തപുരം • സംസ്ഥാനത്ത് 18-45 പ്രായപരിധിക്കാർക്ക് മൊത്തമായി വാക്സീൻ നൽകാൻ കഴിയില്ലെന്നും മറ്റേതെങ്കിലും അസുഖമുണ്ടെങ്കിൽ അവർക്കു മുൻഗണന നൽകുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു . കോവിഡ് ഡ്യൂട്ടിയിലുള്ള വാർഡല സമിതിക്കാർക്കും മുൻഗണനയുണ്ടാകും. കൂടാതെ പൾസ് ഓക്സി മീറ്ററുകൾക്ക് അമിത വില ഈടാക്കുന്നവർക്കെതിരെ നടപടി എടുക്കാൻ കലക്ടർമാർക്കു നിർദേശം നൽകി
