പാറശ്ശാല .ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് അടിച്ച് തകർത്ത സംഭവത്തിൽ പ്രതി പിടിയിൽപാറശ്ശാല അയിര വടുവൂർകോണം സ്വദേശി ബിനു (48 )പിടിയിൽ 80 ഓളം സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചും വിരലടയാളവും, ശാസ്ത്രിയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പ്രതിയിലേക്ക് പോലിസ് എത്തിയത് ആറു മാസം മുൻപ് 2 തവണ മോഷണ കേസിൽ ജയിൽ കിടന്ന പ്രതിയാണ് ബിനു ഓഫീസിലെ കോൺഫറൻസ് ഹാളിന്റെ വാതിൽ തകർത്ത ശേഷമാണ് ഓഫീസിനുള്ളിൽ കയറി അടിച്ചു തകർത്തത്.രേഖകളെല്ലാം വലിച്ചഴിച്ച നിലയിലായിരുന്നു.
ബ്ലോക്ക് പഞ്ചായത്ത് വാഹനം അടിച്ചു തകർത്ത നിലയിലും സമീപത്തു നിന്നും ഒരു കമ്പിപ്പാരയും ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിരുന്നു.നെയ്യാറ്റിൻകര ഡിവൈഎസ്പിയുടെ നേതൃത്യത്തിൽപാറശ്ശാല എസ്.ഐ ,ദിപു എസ്.എസും സംഘവുമാണ് പ്രതിയെ പിടികൂടിയത്.
