നെടുമങ്ങാട് – വലിയമല സ്റ്റേഷൻ പരിധിയിലെ വീട്ടിൽ നിന്നും 149 ലിറ്റർ വാറ്റ് ചാരായവും 39 ലിറ്റർ വൈൻ
വെടിമരുന്ന് , കാട്ടുപന്നിയുടെ അവശിഷ്ടങ്ങളും കണ്ടെത്തി.
വലിയമല പനയ്ക്കോട് സ്വദേശി ഭജൻലാൽ (32) നെ ആണ്
റൂറൽ എസ്പിയുടെ സ്പെഷ്യർ ഡാൻസാഫ് ടീം പിടികൂടിയത്.
ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ ആണ് സംഘം വീട്ടിൽ എത്തി പരിശോധന നടത്തിയത്.
ഭജൻലാലിന്റെ വീടിന്റെ മുറ്റത്ത് പ്രത്യേകം തയ്യാറാക്കിയ അറകൾക്ക് ഉളളിൽ ചാരായം സൂക്ഷിച്ചിരുന്നത്.
വീടിന്റെ മുറ്റത്ത് ചീര കൃഷി നടത്തി അതിന് സമീപമാണ് കുഴിയിൽ ഒളിപ്പിച്ചത്.
കാട്ടുപന്നിയെ വേട്ടയാടുവാൻ വേണ്ടിയാണ് വെടിമരുന്നു നിർമ്മിച്ചത്.
കൂടാതെ വൈനും ഉണ്ടായിരുന്നു.
വലിയമല പോലീസ് പ്രതിയെകസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തു
കാട്ടുപന്നി അവശിഷ്ടം കണ്ടെത്തിയത് വനം വകുപ്പും അന്വേഷിക്കും.
ആവശ്യക്കാർക്ക് 2000 മുതൽ 3000 രൂപയ്ക്ക് വാറ്റ് ചാരായം സ്ഥലത്ത് എത്തിച്ച് നൽകും. റൂറൽ ജില്ലാ പോലീസ് മേധാവി സുദർശൻ കെ എസിന് നൽകിയ രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ നെടുമങ്ങാട് ഡിവൈഎസ്പി അരുൺ കെ എസ് , നർക്കോട്ടിക് സെൽ ഡിവൈഎസ്പി , വലിയമല സിഐ പ്രമോദ് കൃഷ്ണനും ഡാൻസാഫ് ടീമിലെ ഓസ്റ്റിൻ, ഷിബു, എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.



