കിഴുവിലം.മഹാത്മാഗാന്ധി ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രസിഡണ്ടായതിന്റെ
നൂറാം വാർഷിക ആഘോഷത്തിന്റെ ഭാഗമായി കുടുംബ സംഗമങ്ങൾ സംഘടിപ്പിച്ചു വരുന്നു.ഇന്ത്യയിലെ മുഴുവൻ കോൺഗ്രസ് വാർഡ് കമ്മിറ്റികളുടെയും അഭിമുഖത്തിൽ മഹാത്മാഗാന്ധി കുടുംബ സംഗമം സംഘടിപ്പിക്കണമെന്ന് ആൾ ഇന്ത്യ കോൺഗ്രസ് കമ്മിറ്റിയുടെ നിർദ്ദേശാനുസരണമാണ് കിഴുവിലം കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ ആദ്യ കുടുംബ സംഗമം കിഴുവിലത്ത് സംഘടിപ്പിച്ചത്. ഗ്രാമപഞ്ചായത്തിന്റെ ഏഴാം വാർഡ് അരികുത്തവാർ വാർഡിൽ സംഘടിപ്പിച്ച കുടുംബ.സംഗമം അടൂർ പ്രകാശ് എം പി ഉദ്ഘാടനം ചെയ്തു.ഇന്ത്യ കണ്ട വിപ്ലവകരമായ നിയമങ്ങൾ രാജ്യത്തിനു സംഭാവന ചെയ്തത് കോൺഗ്രസ് ആണ്. ഒരുകാലത്ത് ഇന്ത്യയിലെ ജനകോടികളുടെ പട്ടിണി മാറണമെന്നുണ്ടെങ്കിൽ അമേരിക്കയുടെ കപ്പൽ വരുന്നത് കാത്തിരിക്കണം ആയിരുന്നു കാർഷിക വിപ്ലവത്തിൽ കൂടി പട്ടിണി മാറ്റിയെടുക്കാനുള്ള തീരുമാനമെടുത്തത് ഇന്ത്യൻ നാഷണൽ കോൺഗ്രസ് ആണ്. സാഹോദര്യത്തോടെയും സമത്വത്തോടെയും രാജ്യത്ത് ജീവിത നിലവാരം ഉയർത്തിയത് കോൺഗ്രസ് ആണ്. സംഘപരിവാർ ശക്തികൾ ഭാരതത്തിലെ ജനങ്ങളെ രണ്ടായി കണ്ടു കൊണ്ടാണ് മുന്നോട്ടു നീങ്ങുന്നത് അതിന് ഒരു അന്ത്യം കുറിക്കേണ്ട സമയമായി രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ താൻ ഉൾപ്പെടെയുള്ള എംപിമാർ പാർലമെന്റിൽ സത്യപ്രതിജ്ഞ ചെയ്തത് ഭരണഘടനയുടെ ചെറുപുസ്തകം ഉയർത്തിക്കാട്ടി കൊണ്ടാണ് നമുക്കു വേണ്ടത് രാജ്യത്തിന്റെ നിലനിൽപ്പാണ് അതിനായി എന്തു ത്യാഗവും സഹിക്കുവാൻ കോൺഗ്രസ് മുന്നിലുണ്ടാകും രാജ്യത്തിന്റെ ജനങ്ങൾക്ക് വേണ്ടി എന്ന് അടൂർ പ്രകാശ് ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.കോൺഗ്രസ് വാർഡ് പ്രസിഡന്റ് മൻസിഅയണിമൂട് അധ്യക്ഷത വഹിച്ച യോഗത്തിൽ കിഴുവിലം മണ്ഡലം പ്രസിഡന്റ് കടയറ ജയചന്ദ്രൻ സ്വാഗതവും, ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി ഷാനവാസ് എം കെകെനന്ദി രേഖപ്പെടുത്തി. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എ ആർഅഭയൻ, ബി എസ് അനൂപ്, ബിജു കിഴുവിലം, രാജശേഖരൻ, ജെ. ശശി, കുറക്കട മധു,ജയന്തി കൃഷ്ണ, എ. അൻസാർ വാർഡ് മെമ്പർ വത്സല കുമാരി, മണ്ഡലം ഭാരവാഹികളായ സുബൈർ കുഞ്ഞ്, സജി കുമാർ തുടങ്ങിയവർ സംസാരിച്ചു.











