വടശ്ശേരിക്കോണം ജങ്ഷനിലും സമീപ പ്രദേശങ്ങളിലും റോഡുകളിലും തെരുവ് നായ്ക്കളുടെ ശല്യം വർധിക്കുന്നു. വിദ്യാർഥികൾ ഉൾപ്പെടെയുള്ള കാൽനടയാത്രികരും ഇരുചക്ര വാഹനയാത്രികരും ഭയപ്പാടോടെയാണ് സഞ്ചരിക്കുന്നത്. ഇരുചക്ര വാഹനങ്ങൾക്ക് കുറുകെ നായ്ക്കൾ ചാടി അപകടങ്ങൾ ഉണ്ടാക്കുന്നതും പതിവാണ്. പ്രഭാത സവാരി നടത്തക്കാർ നടത്തം മതിയാക്കി.
മറ്റ് സ്ഥലങ്ങളിൽനിന്ന് ഓഡിറ്റോറിയം റോഡിൽ കൂട്ടത്തോടെ തെരുവ് നായ്ക്കളെ കൊണ്ടിറക്കിവിടലും പതിവാണ്. സ്ഥലത്തുള്ള നായ്ക്കളും പുതിയതായി വന്നന്ന നായ്ക്കളും തമ്മിലുള്ള കടിപിടികൾ പതിവ് കാഴ്ചയാണ്. തെരുവ് നായ്ക്കളുടെ ശല്യം കുറക്കാൻ പഞ്ചായത്ത് അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു.
