തിരുവനന്തപുരം.കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ 35-)o സംസ്ഥാന സമ്മേളനത്തിന്റെ പ്രചരണാർത്ഥം ഞായറാഴ്ച രാവിലെ 7.30 മണിക്ക് പോലീസ് ഹെഡ്ക്വാർട്ടേഴ്സിന് മുന്നിൽ നിന്നും തമ്പാനൂർ വരെ വാക്കത്തോൺ സംഘടിപ്പിക്കുന്നു. റെയിൽവേസ് എസ് പി അരുൾ ആർ ബി കൃഷ്ണ ഐ പി എസ് വാക്കത്തോൺ ഫ്ലാഗ് ഓഫ് ചെയ്യുന്നതും വാക്കത്തോൺ സമാപിക്കുന്ന തമ്പാനൂർ റെയിൽവേ സ്റ്റേഷന് മുന്നിൽ സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് എസ്പി ആർ പ്രതാപൻ നായർ ലഹരി വിരുദ്ധ സന്ദേശം നൽകുകയും ചെയ്യുന്നു. മുന്നൂറോളം പോലീസ് ഓഫീസേഴ്സ് വാക്കത്തോണിൽ പങ്കെടുക്കുന്നു.
