ആറ്റിങ്ങൽ എസ്. എൻ. ഡി. പി യോഗം ആറ്റിങ്ങൽ യൂണിയൻ വനിതാസംഘത്തിന്റെ ആഭിമുഖ്യത്തിൽ ആറ്റിങ്ങൽ ഗവ: താലൂക്ക് ആശുപത്രിക്ക് മുന്നിൽ മിഥുന മാസ ചതയദിന ഗുരുപ്രസാദ വിതരണം (അന്നദാനം) യൂണിയൻ പ്രസിഡൻ്റ് എസ്.ഗോകുൽ ദാസ് ഉദ്ഘാടനം ചെയ്തു.യൂണിയൻ ആക്ടിങ് സെക്രട്ടറി ദഞ്ചുദാസ് ചെറുവള്ളിമുക്ക്, വനിതാ സംഘം ചെയർപേഴ്സൺ ഗീതാ ദേവി, കൺവീനർ ശ്രീല ബിജു, ട്രഷറർ ഷീല ത്യാഗരാജൻ, വൈസ് ചെയർപേഴ്സൺ പ്രോശോഭ ഷാജി എക്സിക്യൂട്ടീവ് കമ്മറ്റി മെമ്പർമാരായ രാധാമണി, ഷേർളി സുദർശനൻ, ശാഖ ഭാരവാഹികൾ ആയ സുധീർ നടേശൻ, ബീന, യൂണിയൻ യൂത്ത് മൂവ്മെന്റ് ഭാരവാഹി ജയപ്രസാദ് എന്നിവർ നേതൃത്വം നൽകി.
