തിരുവനന്തപുരം : റേഷൻ കാർഡ് ഉടമകൾക്കുള്ള മണ്ണെണ്ണ വിതരണം സർക്കാർ 3 മാസത്തിലൊരിക്കലായി പരിമിതപ്പെടുത്തിയിരുന്നു , അതിനു പിന്നാലെ വിഹിതത്തിലും കുറവു വരുത്തി . വൈദ്യുതീകരിച്ച വീടുകളിലെ എഎവൈ ( മഞ്ഞ ) . പിഎച്ച്എച്ച് ( പിങ്ക് ) റേഷൻ കാർഡുകൾക്ക് ഒരു ലീറ്ററും എൻപിഎസ് ( നീല ) , എൻപിഎൻഎസ് ( വെള്ള ) കാർഡുകൾക്ക് അര ലിറ്ററും മണ്ണെണ്ണ ഇനി മൂന്നു മാസം കൂടുമ്പോഴാവും നൽകുകയെന്നു ഭക്ഷ്യപൊതുവിതരണ വകുപ്പ് അറിയിച്ചു . നേരത്തെ വിഭാഗം കാർഡുകൾക്കെല്ലാം പ്രതിമാസം അര ലീറ്റർ വീതം ലഭിച്ചിരുന്നു ഈ വിഭാഗങ്ങളിലെ വൈദ്യുതീകരിക്കാത്ത വീടുകളിലെ റേഷൻ കാർഡിനു മൂന്നു മാസത്തിലൊരിക്കൽ 8 ലീറ്ററാണു നൽകുക മുൻപ് ഇതു മാസം 4 ലീറ്റർ ആയിരുന്നു . ഏപ്രിൽ മുതൽ ജൂൺ വരെ തൈമാസ കാലയളവിലേക്കുള്ള മണ്ണെണ്ണ ഇന്നു മുതൽ ജൂൺ 30 വരെ ലഭിക്കും . വൈദ്യുതീകരിക്കാത്ത വീടുകളിലെ കാർഡ് ഉടമകൾക്കു 4 ലീറ്റർ ഈ മാസവും ബാക്കി 4 ലീറ്റർ അടുത്ത മാസവും നൽകും . മണ്ണെണ്ണ വില ലീറ്ററിന് 41 രൂപയാണ്
