അഴൂർ .പൗരാവലിയുടെ ആഭിമുഖ്യത്തിൽ അഴൂർ സാഹിത്യ വേദിയുടെ സഹകരണത്തോടെ പുതിയ പുലരിയിലെ സാമ സംഗീതം എന്ന മുട്ടപ്പലം വിജയകുമാറിന്റെ പുതിയ കാവ്യ സമാഹാരം പ്രശസ്ത കവി പ്രൊഫ.വി മധുസൂദനൻ നായർ കവിയും നിരൂപകനുമായ ഡോ. ബി ഭുവനേന്ദ്രന് നൽകി പ്രകാശനം ചെയ്യും. ശനിയാഴ്ച വൈകുന്നേരം 4 മണിക്ക് പെരുങ്ങുഴിയിലെ അഴൂർ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ അഡ്വ. എസ് വി അനിലാലിന്റെ അധ്യക്ഷതയിൽ നടക്കുന്ന സാംസ്കാരികസമ്മേളനം വി ശശി എംഎൽഎ ഉദ്ഘാടനം ചെയ്യും. അധ്യാപന ജീവിതം ആരംഭിച്ചതിന്റെയും ആദ്യ കവിതാ സമാഹാരം പുറത്തിറക്കിയതിന്റെയും അമ്പതാം വാർഷികത്തിൽ കവി മുട്ടപ്പലം വിജയകുമാറിനെ അഴൂർ പൗരാവലിയുടെ നേതൃത്വത്തിൽ ആദരിക്കും.അഡ്വ. എൻ. സായികുമാർ,അഡ്വ. എസ്. കൃഷ്ണകുമാർ, സിന്ധു കെ, ശുഭ ജയരാജൻ, വിജുശങ്കർ,എസ് എ ഷാനവാസ് എന്നിവർ പങ്കെടുക്കും.
