ആറ്റിങ്ങൽ വ്യാപാരി വ്യവസായി ഏകോപന സമിതി ആറ്റിങ്ങൽ യൂണിറ്റ് പ്രസിഡൻറ് പൂജ സെക്രട്ടറി കണ്ണൻ ചന്ദ്രപ്രസ് എന്നിവരാണ് നഗരസഭ ചെയർപേഴ്സൺ അഡ്വക്കേറ്റ് എസ് കുമാരി, വൈസ് ചെയർമാൻ ജി തുളസീധരൻ പിള്ള എന്നിവർക്ക് കത്ത് നൽകിയത് . താഴെപ്പറയുന്ന നിർദ്ദേശങ്ങൾ ആണ് കത്തിൽ ഉണ്ടായിരുന്നത്
- ആറ്റിങ്ങൽ പാലസ് റോഡ് വൺവേ ആക്കുന്നത് സംബന്ധിച്ച് വലിയ വാഹനങ്ങൾ ഒഴിവാക്കുകയും ചെറിയ വാഹനങ്ങൾ ഇരു സൈഡിൽ കൂടി വിട്ട് സഞ്ചാരയോഗ്യമാക്കുക
- ബി.റ്റി. എസ് റോഡിലുള്ള പാർക്കിംഗ് ഒരു സൈഡിലാക്കുക നിലവിൽ രണ്ട് സൈഡിലാണ് പാർക്കിംഗ് . കാൽനട യാത്രക്കാർക്ക് നടപ്പാത ക്രമീകരിക്കുക
- മാർക്കറ്റ് റോഡിന്റെ മുൻവശത്ത് രണ്ട് സൈഡിലും ഓട്ടോ സ്റ്റാൻഡ് പ്രവർത്തിക്കുന്നത് ഒഴിവാക്കുക
- പാലസ് റോഡിലുള്ള കല്യാൺ ജ്വല്ലറിക്ക് മുന്നിലെ ബസ്റ്റോപ്പ് മുമ്പിലോട്ട് മാറ്റി സ്ഥാപിക്കുക
- കച്ചേരി ജംഗ്ഷനിൽ നിലവിലുള്ള ആക്സിസ് ബാങ്കിന് മുന്നിലെ ബസ്റ്റോപ്പ് പുനസ്ഥാപിക്കുക.
- വഴിയോരകച്ചവടം റോഡിൽ നിന്നും ഒഴിവാക്കുക
ഓണക്കാലത്തിനു മുന്നോടിയായി ആറ്റിങ്ങൽ നഗരത്തിലെ ഗതാഗതം സുഗമമായി നടത്താൻ എല്ലാവിധ സഹായ സഹകരണങ്ങളും പിന്തുണയും നഗരസഭയ്ക്ക് വ്യാപാരി വ്യവസായി ഏകോപനസമിതി ഭാരവാഹികൾ ഉറപ്പ് നൽകി
