ശിവസേന UBT ആറ്റിങ്ങൽ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വിനായക ചതുർത്ഥി യോടനുബന്ധിച്ച് ഗണേശോത്സവം 2025 ആഗസ്റ്റ് 24 മുതൽ 28 വരെ നടക്കുകയാണ്. വർക്കല ആറ്റിങ്ങൽ എന്നീ മേഖലയിലെ ഗണേശ വിഗ്രഹ ഘോഷയാത്ര പഴവങ്ങാടി ഗണപതി ക്ഷേത്രത്തിന് മുന്നിൽ എത്തി ,അവിടെ നടക്കുന്ന പ്രത്യേക പൂജയ്ക്ക് ശേഷം ശങ്കുമുഖം ആറാട്ട് കടവിൽ നിമഞ്ജന യജ്ഞം നടക്കും. ആഗസ്റ്റ് 28-)o തീയതി വൈകുന്നേരം 5 മണിക്ക് പഴവങ്ങാടി യിൽ നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ സാംസ്കാരിക രാഷ്ട്രീയ സിനിമ പ്രവർത്തകരും പങ്കെടുക്കും. ശിവസേന ആറ്റിങ്ങൽ നിയോജകമണ്ഡലം പ്രസിഡൻറ് കെ പി അനിൽകുമാർ, സെക്രട്ടറി പ്രസന്നകുമാർ, ഖജാൻജി മണമ്പൂർ സോമൻ തുടങ്ങിയവർ ഘോഷയാത്രയ്ക്ക് നേതൃത്വം നൽകും.
