തിരുവനന്തപുരം:
പ്രസ്സ് സ്റ്റിക്കർ ഒട്ടിച്ച കാറിൽ
കഞ്ചാവ് കടത്തു
കഴക്കൂട്ടം ഹൈവേയിൽ ഡാൻസാഫ് സംഘം നടത്തിയ പരിശോധനയിൽ ഹൈബ്രിഡ് കഞ്ചാവും 2.5 ഗ്രാം എംഡിഎംഎയും പിടിച്ചെടുത്തു.
പെരുമാതുറ സ്വദേശി മുഹമ്മദ് മുഹ്സീന്, തിരുനെല്‍വേലി സ്വദേശികളായ ആന്റണി നവൂണ്, കെവിന് ഡേവിഡ് എന്നിവരാണ് പിടിയിലായത്. ഇവർ വിദ്യാർഥികളാണ്. കാറിന്റെ മുന്‍ ഗ്ലാസില്‍ പ്രസ് സ്റ്റിക്കറും പിന്നില്‍ വിജിലന്‍സ് എന്ന സ്റ്റിക്കറും പതിപ്പിച്ചിരുന്നു. . ഹൈബ്രിഡ് കഞ്ചാവും എംഡിഎംഎയുമാണ് വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച കാറില്‍ നിന്നും പിടികൂടിയത്.
